ആം ആദ്മി പാർട്ടിയെ വിടാതെ അന്വേഷണ ഏജൻസികൾ; റിമാൻഡിൽ കഴിയുന്ന സത്യേന്ദ്ര ജയിനിനെതിരെ സിബിഐ അന്വേഷണം

By Web TeamFirst Published Mar 30, 2024, 8:22 AM IST
Highlights

സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ മികച്ച സൗകര്യം ഒരുക്കാൻ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം

ദില്ലി: ആം ആദ്മി പാർട്ടി നേതാവും ദില്ലി മുൻ മന്ത്രിയുമായ സത്യേന്ദ്ര ജയിനെതിരെ പുതിയ കേസിൽ സിബിഐ അന്വേഷണം തുടങ്ങി. തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിന് ജയിലിൽ മികച്ച സൗകര്യം ഒരുക്കാൻ 10 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. സത്യേന്ദ്ര ജയിൻ ജയിൽ മന്ത്രിയായിരുന്ന സമയത്ത് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. നിലവിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ് സത്യേന്ദ്ര ജയിൻ.

അതിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ത്യ സഖ്യത്തിന്‍റെ നേതൃത്വത്തിൽ നാളെ രാം ലീല മൈതാനിയിൽ റാലി നടക്കും. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി, കെ രാജ, ശരദ് പവാർ ഉള്‍പ്പെടെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കള്‍ റാലിയിൽ പങ്കെടുക്കും. 

കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍ പ്രതികരിച്ചു. മറ്റു രാജ്യങ്ങൾ സ്വന്തം വിഷയങ്ങൾ പരിഹരിച്ചാൽ മതിയെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ​കേസിലുൾപ്പെട്ട ​ഗോവയിലെ നേതാക്കൾക്കൊപ്പം ഇരുത്തി ദില്ലി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!