സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16 മുതൽ പരീക്ഷ

Published : Nov 06, 2026, 08:40 PM ISTUpdated : Nov 06, 2026, 08:50 PM IST
CBSE 10 12 Exam Dates 2027

Synopsis

സിബിഎസ്ഇ 10, 12 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ 2027 മാർച്ച് ഒമ്പത് വരെ തുടരും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ ഒമ്പത് വരെ നീളും.

ദില്ലി: സിബിഎസ്ഇ 10, 12 ക്ലാസുകളുടെ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. 2027 ഫെബ്രുവരി 16 മുതൽ പരീക്ഷ ആരംഭിക്കും. ഫെബ്രുവരി 16ന് ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷ മാർച്ച് ഒമ്പതിന് പൂർത്തിയാകും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ ഒമ്പത് വരെ നീളും. നേരത്തെ, 10, 12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചിരുന്നു. ജനുവരി ഒന്നുമുതൽ ഫെബ്രുവരി 13 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും. ശൈത്യകാലം രൂക്ഷമായ പ്രദേശങ്ങളിലെ സ്കൂളുകളിൽ 2026 നവംബർ ഒമ്പതുമുതൽ ഡിസംബർ 19 വരെ പ്രാക്ടിക്കൽ പരീക്ഷ നടക്കും.

പത്താം ക്ലാസ് പരീക്ഷയ്ക്കായി 26.5 ലക്ഷത്തിലധികം വിദ്യാർത്ഥികളും പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്കായി 19.8 ലക്ഷത്തിലധികം വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രാവിലെ 10:30നാണ് 10, 12 ക്ലാസുകളുടെ പരീക്ഷകൾ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് പെയ്ൻ്റിങ് ആണ് വിഷയം. 17ന് മാത്തമാറ്റിക്സ് പരീക്ഷ നടക്കും. പ്രധാന വിഷയങ്ങളായ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നിവയുടെ പരീക്ഷകൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടക്കും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ആദ്യ ദിനമായ 16ന് ഫിസിക്സ് ആണ് വിഷയം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, എക്കണോമിക്സ്, ബയോളജി, ബിസിനസ് സ്റ്റഡീസ് തുടങ്ങിയ പ്രധാന വിഷയങ്ങളുടെ പരീക്ഷ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നടക്കും. അതേസമയം പരീക്ഷാ തീയതി ഇന്ന് പ്രഖ്യാപിച്ചതോടെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മുമ്പിൽ ഇനി തയ്യാറെടുക്കാൻ 101 ദിവസങ്ങൾ മാത്രമാണ് ഉള്ളത്. പരീക്ഷാ തീയതികൾ അറിയാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോളിൽ എഥനോൾ സാന്നിധ്യം 30 ശതമാനത്തിലേറെയെന്ന് കണ്ടെത്തൽ, ആശങ്കയായി കണ്ടെത്തൽ
ആറ് സംസ്ഥാനങ്ങളിൽ എസ്ഐആറിൽ ഒഴിവാക്കിയ വോട്ടർമാർക്ക് ഒരവസരം കൂടി; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ