
ദില്ലി: ആറ് സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി നൽകാൻ നിർദേശിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒഴിവാക്കിയ വോട്ടർമാർക്ക് എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ ഒരവസരം കൂടി നൽകാനാണ് നിർദേശം. മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ദില്ലിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം
എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടും പല കാരണങ്ങളാൽ വോട്ട് ഒഴിവാക്കപ്പെട്ട വോട്ടർമാരെ സഹായിക്കുകയാണ് നടപടിയുടെ ലക്ഷ്യം. പുതിയ ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടികകൾ പോളിങ് സ്റ്റേഷനുകളിലും തദ്ദേശ സ്ഥാപനങ്ങളിലും വീണ്ടും പ്രദർശിപ്പിക്കും. കൂടാതെ ഇവ വെബ്‌സൈറ്റിൽ പിഡിഎഫ് രൂപത്തിൽ ലഭ്യമാക്കും. ഒഴിവാക്കപ്പെട്ടവർക്ക് തങ്ങളുടെ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ ഒരവസരം കൂടി ലഭിക്കും. ഇതിനായി മുൻപത്തെ എപിക് നമ്പർ തന്നെ ഉപയോഗിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഭാഗികമായി പൂരിപ്പിച്ച ഫോമുകൾ ബിഎൽഒമാർ വാട്സ്ആപ്പ്, ഇമെയിൽ വഴി വോട്ടർമാർക്ക് എത്തിക്കും. വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഫോം ഡൗൺലോഡ് ചെയ്ത് സമർപ്പിക്കാം. താമസം മാറിയ വോട്ടർമാർ ഇനി ഫോം-8 സമർപ്പിക്കേണ്ടതില്ല, പകരം പുതിയ വിലാസം വ്യക്തമാക്കുന്ന പ്രസ്താവനയോടൊപ്പം ഫോം സമർപ്പിച്ചാൽ മതിയാകും. ഭവനരഹിതർക്ക് ബിഎൽഒ നടത്തുന്ന സ്ഥലപരിശോധന റിപ്പോർട്ട് വിലാസരേഖയായി കണക്കാക്കും. അർഹനായ ഒരു വോട്ടർ പോലും വോട്ടർ പട്ടികയിൽ നിന്ന് പുറത്താകുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് കമ്മീഷൻ്റെ കർശന നിർദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam