സിബിഎസ്ഇ പ്രതിസന്ധി; കർശന നടപടികളിലേക്ക് വിദ്യാഭ്യാസ മന്ത്രാലയം, വീഴ്ചകൾ പരിശോധിക്കും

Published : Jun 01, 2026, 06:48 PM IST
cbse

Synopsis

മന്ത്രാലയം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരാമെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്സാസ് പരീക്ഷവിവാദത്തിൽ ഒടുവിൽ നടപടിയുമായി കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം. പരീക്ഷ മൂല്യനിർണ്ണയത്തിലെ വീഴ്ച്ചയിൽ മന്ത്രാലയം ആഭ്യന്തര അന്വേഷണം തുടങ്ങി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രാലയ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകേണ്ട സൈറ്റ് ഇതുവരെ പ്രവർത്തനക്ഷമമായില്ല.

തുടക്കത്തിലെ പാളിയ ഓൺ സ്ക്രീൻ മാർക്കിംഗ്, പുനർമൂല്യനിർണ്ണയ നടപടികളും പാതിവഴിയിൽ. പ്ലസ്ടു പരീക്ഷ എഴുതിയ 18 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കിയ സിബിഎസ്ഇ നടപടി. ഒടുവിൽ പാളിച്ചകളിൽ കർശന നപടിയിലേക്ക് കടക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മൂല്യനിർണ്ണയത്തിലടക്കം വന്ന വീഴ്ച്ചകൾ പരിശോധിക്കാനാണ് അഭ്യന്തര അന്വേഷണം. വിവാദകമ്പനിയായ COEMPT ന് കരാർ നൽകിയതിൽ റിപ്പോർട്ട് തേടി. ടെൻഡർ നടപടികളുടെ വിശദാംശങ്ങൾ ശേഖരിച്ചു. കമ്പനിക്ക് അനൂകൂലമായി ടെൻഡർവ്യവസ്ഥകൾ അടക്കം തിരുത്തിയെന്ന ആരോപണങ്ങൾക്കിടെയാണ് മന്ത്രാലയം ഇടപെടുന്നത്.

മന്ത്രാലയം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരാമെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് മന്ത്രാലയവൃത്തങ്ങൾ വ്യക്തമാക്കുന്നത്. സിബിഎസ്ഇ വിഷയം പ്രതിപക്ഷം അടക്കം ഏറ്റെടുത്ത് മോദി സർക്കാരിനെതിരെ വലിയ പ്രചാരണമാക്കുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ മുഖം രക്ഷിക്കൽ നീക്കം. അതേസമയം ഇന്ന് മുതൽ തുടങ്ങേണ്ട പുനർമൂല്യനിർണ്ണയ നടപടികൾ ഇപ്പോഴും അവതാളത്തിലാണ്. പുലർച്ചെ മുതൽ അപേക്ഷ നൽകാൻ കാത്തിരുന്ന വിദ്യാർത്ഥികൾക്ക് പോര്‍ട്ടല്‍ തുറക്കാന്‍ കഴിയുന്നില്ല. സൈറ്റ് അപ്ഡേറ്റ് ചെയ്യാനുള്ള നടപടി തുടരുന്നു എന്നും പ്രശ്നനം ഉടൻ പരിഹരിക്കുമെന്നാണ് സിബിഎസ്ഇയുടെ പ്രതികരണം.

ഒഎസ്എം പോർട്ടലുമായി ബന്ധപ്പെട്ട് COEMPT തയ്യാറാക്കിയ ‍ഡേറ്റാ ബാങ്കിന്റെ സുരക്ഷപ്രശ്നങ്ങളെ സംബന്ധിച്ചും പരാതി ഉയരുകയാണ്. ആമസോൺ ക്ളൗഡ് സ്റ്റോറേജിലെ കടലാസുകൾ ആർക്കും കാണാവുന്ന രീതിയാണെന്നാണ് വാദം. ഇതിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇൻ്റർനെറ്റിൽ സുലഭമാണെന്നും എത്തിക്കൽ ഹാക്കർമാർ വിവരം പങ്കുവെച്ചു. സൈറ്റ് സുരക്ഷിതമാണെന്ന് ഇന്നലെയും സിബിഎസ്ഇ അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. നാളെ സിബിഎസ്ഇ വിഷയം വിദ്യാഭ്യാസ പാർലമെന്റി സമിതി യോഗം പരിഗണിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ ഏറ്റവും കഠിന പരീക്ഷകളിലൊന്ന്, നേടിയത് 360ൽ 330 മാർക്ക്; ദിവസം 6 മണിക്കൂർ മാത്രം പഠിച്ച് മിന്നുന്ന നേട്ടവുമായി ശുഭം കുമാർ
ആഭ്യന്തര കലഹം രൂക്ഷമായിരിക്കെ കടുത്ത നടപടിയുമായി മമത ബാനർജി: രണ്ട് എംഎൽഎമാരെ പുറത്താക്കി