
ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയവുമായി (റീ-വാല്യൂവേഷൻ) ബന്ധപ്പെട്ട അപേക്ഷകൾ ഇന്നുമുതൽ നൽകാം. ഇതിനുള്ള വെബ്സൈറ്റ് സജ്ജീകരിച്ചതായി സിബിഎസ്ഇ അറിയിച്ചു. സാങ്കേതികപ്രശ്നങ്ങൾ ഒഴിവാക്കിക്കൊണ്ട് കുറ്റമറ്റ രീതിയിൽ വെബ്സൈറ്റ് പ്രവർത്തിക്കും എന്നാണ് സിബിഎസ്ഇ അറിയിച്ചത്. സൈബർ സുരക്ഷാ വിദഗ്ധരും സർക്കാരിൽനിന്നും ഐഐടിയിൽ നിന്നുമുള്ള വിദഗ്ധരും ഇതിനായി സജീവമായി പ്രയത്നിക്കുന്നുണ്ടെന്നും സിബിഎസ്ഇ എക്സിൽ കുറിച്ചു.
ഇതുവരെ കണ്ടെത്തിയ തകരാറുകൾ പരിഹരിച്ചെന്ന് സിബിഎസ്ഇ അറിയിച്ചു. പോരായ്മകൾ ചൂണ്ടിക്കാണിച്ച എത്തിക്കൽ ഹാക്കർമാർക്ക് അടക്കം സിബിഎസ്ഇ നന്ദി അറിയിച്ചു.
പ്ലസ്ടു പരീക്ഷയുടെ ഉത്തരക്കടലാസിന്റെ സ്കാൻ ചെയ്ത പകർപ്പിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം ആരംഭിച്ചതിനിടെ സിബിഎസ്ഇയുടെ വെബ്സൈറ്റിന് സാങ്കേതി പ്രശ്നം നേരിട്ടത് വലിയ വിമർശനം നേരിട്ടിരുന്നു. ഉത്തരക്കടലാസിലെ ശരിയുത്തരങ്ങൾക്ക് തെറ്റായ മാർക്ക് രേഖപ്പെടുത്തിയത് ചോദ്യംചെയ്തും നിരവധി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ഉത്തരക്കടലാസിന്റെ പകർപ്പിനായി മെയ് 26 വരെ 4,04,319 അപേക്ഷകളാണ് സിബിഎസ്ഇയ്ക്ക് ലഭിച്ചത്. 11,31,961 ഉത്തരക്കടലാസുകൾക്കാണ് വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam