
ദില്ലി: ഈ വർഷത്തെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിച്ചേക്കും. മെയ് 12 ചൊവ്വാഴ്ചയ്ക്കകം ഫലം പ്രസിദ്ധീകരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. സിബിഎസ്ഇ പ്ലസ്ടു ഫലം ഉടൻ ഉണ്ടാകുമെന്ന് ഡിജിലോക്കർ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എക്സിലൂടെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ നടന്ന പ്ലസ്ടു പരീക്ഷയിൽ 18,59,551 വിദ്യാർഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വർഷം മെയ് 13നായിരുന്നു പ്ലസ്ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.
cbse.gov.in, results.cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ പരീക്ഷാ ഫലം പരിശോധിക്കാം. കൂടാതെ, UMANG ആപ്ലിക്കേഷൻ മുഖേനയും പരീക്ഷാ ഫലം പരിശോധിക്കാം. റോൾ നമ്പർ, സ്കൂൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ പരീക്ഷാ ഫലം പരിശോധിക്കാനായി നൽകേണ്ടതുണ്ട്.
രാജ്യത്ത് കഴിഞ്ഞ വർഷം സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 88.39 ശതമാനമായിരുന്നു വിജയം. പെൺകുട്ടികൾക്കായിരുന്നു കൂടുതൽ വിജയശതമാനം. പരീക്ഷയെഴുതിയ 91.64 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ, ആൺകുട്ടികളുടെ വിജയശതമാനം 85.70 ആയിരുന്നു. വിജയവാഡ (99.60), തിരുവനന്തപുരം (99.32), ചെന്നൈ (97.39) എന്നിങ്ങനെയായിരുന്നു മേഖല തിരിച്ചുള്ള വിജയശതമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam