സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതിയുമായി വിദ്യാർത്ഥികൾ

Published : Jun 24, 2026, 10:16 AM IST
cbse

Synopsis

കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകിയവരുടെ അപേക്ഷ സ്വീകരിച്ച് പുനർമൂല്യ നിർണയം നടത്തിയെന്ന് സിബിഎസ്ഇ അറിയിച്ചത്.

ദില്ലി: സിബിഎസ്ഇ പുനർമൂല്യ നിർണയത്തിലും പരാതി. അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യനിർണയം നടത്തി മാർക്ക് കുറച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹർജി ഫയൽ ചെയ്യാനാണ് നീക്കം. ചില പേപ്പറുകൾക്ക് പുനർ മൂല്യനിർണയം നടത്തിയില്ല എന്നും ആരോപണമുയർന്നിട്ടുണ്ട്. നിരവധി പരാതികൾ ലഭിച്ചെന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി സുപ്രീംകോടതി ഹാജരായ അഭിഭാഷകൻ വീനിത് ജിൻഡാൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകിയവരുടെ അപേക്ഷ സ്വീകരിച്ച് പുനർമൂല്യ നിർണയം നടത്തിയെന്ന് സിബിഎസ്ഇ അറിയിച്ചത്. ബാക്കിയുള്ള 13 ശതമാനത്തിന്റെ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അപ്രതീക്ഷിത അടിയിൽ പകച്ച് ബിജെപി; വെറുമൊരു ശിക്ഷയിൽ ഒതുങ്ങില്ല, പിന്നിൽ നിന്ന് കുത്തിയവർക്കെതിരെ കടുത്ത നടപടി വരും; കർണാടകയിൽ നീക്കങ്ങൾ
ഓപ്പറേഷൻ സിന്ദൂറിലെ പാകിസ്താൻ വാദത്തിന് തിരിച്ചടി. 36 റഫാൽ വിമാനങ്ങളും സേവനത്തിലുണ്ടെന്ന വ്യോമസേനയുടെ രേഖ പുറത്ത്