സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്നറിയാം

Published : Aug 03, 2021, 07:40 AM IST
സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്നറിയാം

Synopsis

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലം ജൂലൈ 15 -നകം പ്രസിദ്ധീകരിക്കുമെന്ന് മുൻ അറിയിപ്പുകളിൽ ബോർഡ് പറഞ്ഞിരുന്നു. പിന്നീട് ഈ തീയതി നീട്ടുകയായിരുന്നു. 

തിരുവനന്തപുരം: സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഇതിന് പകരമായി വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷയുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അപ്​ലോഡ് ചെയ്യാൻ സ്കൂളുകളോട് സിബിഎസ്ഇ ആവശ്യപ്പെട്ടിരുന്നു. ഈ മാർക്കിന്‍റെ അടിസ്ഥാനത്തിയിലായിരിക്കും ഫലം. 

പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലം ജൂലൈ 15 -നകം പ്രസിദ്ധീകരിക്കുമെന്ന് മുൻ അറിയിപ്പുകളിൽ ബോർഡ് പറഞ്ഞിരുന്നു. പിന്നീട് ഈ തീയതി നീട്ടുകയായിരുന്നു. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in എന്നിവയിൽ ഫലം അറിയാനാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുത്,സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം തമിഴ്നാട്ടിൽ ടാസ്മാക് സർക്കുലർ
നീറ്റ് ചോദ്യപേപ്പർ ചോർച്ച: അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും, 30 ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങി