'ചോദ്യം ചെയ്യലിന് എത്തണം', എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യക്ക് സിസിബി നോട്ടീസ്

Published : Jan 07, 2021, 11:08 PM IST
'ചോദ്യം ചെയ്യലിന് എത്തണം', എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യക്ക് സിസിബി നോട്ടീസ്

Synopsis

തട്ടിപ്പ് കേസിൽ ഈയിടെ പിടിയിലായ യുവരാജ് എന്നയാളുമായി 75 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് രാധിക നടത്തിയിട്ടുണ്ടെന്ന് സിസിബി നേരത്തെ കണ്ടെത്തിയിരുന്നു. 

ബംഗ്ലൂരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യയും നടിയുമായ രാധിക കുമാരസ്വാമിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസിബി നോട്ടീസ്. തട്ടിപ്പ് കേസിൽ ഈയിടെ പിടിയിലായ യുവരാജ് എന്നയാളുമായി 75 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് രാധിക നടത്തിയിട്ടുണ്ടെന്ന് സിസിബി നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് 
ചോദ്യം ചെയ്യലിന് ഹാജരാകാൻ സിസിബി ആവശ്യപ്പെട്ടത്. നാളെ രാവിലെ ഹാജരാകാനാണ് നോട്ടീസ്. 

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം