
ദില്ലി : ദില്ലി സാകേത് കോടതി പരിസരത്തുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർക്ക് പരിക്കേറ്റതായി പൊലീസ്. ഒരു യുവതിക്കും മറ്റൊരു പുരുഷനുമാണ് വെടിയേറ്റത്. സ്ത്രീക്ക് മൂന്ന് തവണ വെടിയേറ്റു. ഇവർ അപകടനില തരണം ചെയ്തതായി ഡിസിപി ചാന്ദ്നി ചൌധരി വിശദീകരിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിലേക്കെത്തിയത്. മധ്യസ്ഥ ചർച്ചക്കായി കോടതിയിലെത്തിയതായിരുന്നു യുവതി. സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയായ അഭിഭാഷകനായി തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ സുരക്ഷാ വീഴ്ചയില്ലെന്നാണ് പൊലീസ് വിശദീകരണം. പ്രതി നിരന്തരം കോടതിയിൽ വരുന്ന അഭിഭാഷകനാണെന്നും കോടതി പരിസരത്ത് സുരക്ഷ കർശനമാക്കുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ പ്രതി വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കോടതി വളപ്പിൽ വച്ചു വെടിവച്ച് കടന്നു കളയുന്ന അഭിഭാഷകൻ കാമേശ്വർ പ്രസാദിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam