​ഗോധ്ര ട്രെയിൻ തീവെയ്പ് കേസ്: എട്ടു പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Published : Apr 21, 2023, 02:38 PM ISTUpdated : Apr 21, 2023, 03:28 PM IST
​ഗോധ്ര ട്രെയിൻ തീവെയ്പ് കേസ്: എട്ടു പ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Synopsis

കൊലകുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാലു പേർക്ക് ജാമ്യം നൽകിയിട്ടില്ല.

ദില്ലി: ​ഗോധ്ര ട്രെയിൻ തീ വെയ്പ് കേസിൽ എട്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം നൽകി. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവർക്കാണ് ജാമ്യം. കൊലകുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാലു പേർക്ക് ജാമ്യം നൽകിയിട്ടില്ല. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന, കേസുമായി ബന്ധപ്പെട്ട് മറ്റ് കുറ്റങ്ങൾ ചുമത്തപ്പെട്ട എട്ട് പേർക്കാണ് കോടതി ഇപ്പോൾ ജാമ്യം നൽകിയിരിക്കുന്നത്. അതേ സമയം ഈ കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ട നാലു പ്രതികളും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇവർക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. ശിക്ഷ അനുഭവിച്ച കാലയളവ് കുറ്റകൃത്യത്തിലെ പങ്ക് അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് കോടതി ഇപ്പോൾ എട്ട് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

ഗുജറാത്ത് കലാപം: കൊലപാതകം, കൂട്ടബലാത്സം​ഗമടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു