കശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണം; ഒരു ജവാൻ കൊല്ലപ്പെട്ടു

Published : Jun 12, 2020, 09:26 AM IST
കശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണം;  ഒരു ജവാൻ കൊല്ലപ്പെട്ടു

Synopsis

കശ്മീരിലെ വിവിധ മേഖലകളിൽ ബുധനാഴ്ച രാത്രി മുതൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്.     

കശ്മീ‌‌ർ: ജമ്മു കശ്മീരിലെ പൂ‌ഞ്ചിലും രജൗരിയിലും നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം. ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ഒരു നാട്ടുകാരനും ആക്രമണത്തിൽ പരിക്കേറ്റു. പഞ്ചാബ് സ്വദേശിയായ സൈനികന്‍ ഗുരുചരണ്‍ സിംഗ് ആണ് മരിച്ചത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ ബുധനാഴ്ച രാത്രി മുതൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘനം തുടരുകയാണ്. 

പാകിസ്ഥാൻ്റെ പ്രകോപനത്തിന് സുരക്ഷസേന ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍റെ നിരവധി സൈനിക പോസ്റ്റുകൾ തകർന്നു. ബുധനാഴ്ച ജമ്മുകാശ്മീരിലെ ഷോപിയാനില്‍ അഞ്ച് തീവ്രവാദികളെ സുരക്ഷാസേന വധിച്ചിരുന്നു.
 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം