ആമസോൺ, ഫ്ലിപ്പ് കാർട്ട്, സ്നാപ്ഡീൽ തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ അവശ്യ വസ്തുകൾ അല്ലാത്തവയും ഇനി വാങ്ങാം
ദില്ലി: കൊവിഡ് നിയന്ത്രണത്തിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അവശ്യ വസ്തുകൾ അല്ലാത്തവയുടെ വിൽപ്പനക്ക് ഇ കൊമേഴ്സ് സ്ഥാപനങ്ങൾക്ക് കേന്ദ്രം അനുമതി നൽകി.
മൊബൈൽ ഫോൺ , ടെലിവിഷൻ , റഫ്രിജറേറ്റർ , സ്റ്റേഷനറി വസ്തുക്കൾ എന്നിവയുടെ വിൽപ്പനക്കാണ് അനുമതി. ഏപ്രിൽ 20 മുതൽ ആമസോൺ, ഫ്ലിപ്പ് കാർട്ട്, സ്നാപ്ഡീൽ തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളിലൂടെ വിൽപന തുടങ്ങാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam