
മുംബൈ: നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) എം ഡി സ്ഥാനത്തുനിന്നും സതീഷ് അഗ്നിഹോത്രിയെ റെയിൽവേ നീക്കി, ഉദ്യോഗസ്ഥനെതിരെ നേരത്തെ പലവിധ ആരോപണങ്ങൾ ഉയർന്നിരുന്നു, സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. NHSRCL ഡയറക്ടർ രാജേന്ദ്ര പ്രസാദിന് പകരം ചുമതല നൽകി, കേന്ദ്ര സംസ്ഥാന സംയുക്ത ഉടമസ്ഥതയിൽ ഉള്ള കമ്പനിയായ NHSRCL ആണ് ഹൈ സ്പീഡ് റെയിൽ പ്രോജക്ടുകൾ നടപ്പാക്കുന്നത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് സ്വകാര്യ കമ്പനിക്ക് അനധികൃതമായി ഫണ്ട് വകമാറ്റിയതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് അഗ്നിഹോത്രിയ്‌ക്കെതിരെയുള്ളതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അഗ്നിഹോത്രിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ലോക്പാൽ കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് അഗ്നിഹോത്രിയെ മാറ്റുന്നതെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന അനൌദ്യോഗിക വിശദീകരണം. നേരത്തെ റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ (ആർവിഎൻഎൽ) സിഎംഡിയായിരുന്നു അഗ്നിഹോത്രി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam