
ബീഹാർ: ബീഹാറിലെ കൊവിഡ് സ്ഥിതി ഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നതിനും പ്രത്യേക സംഘത്തെ അയക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ബീഹാറിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്ഥിതിഗതികൾ കൈകാര്യം ചെയ്യാനും ആരോഗ്യ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നതിനും ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ, എൻസിഡിസി ഡയറക്ടർ ഡോ. എസ്കെ സിംഗ്, എയിംസ് പ്രൊഫസർ ഡോ. നീരജ് നിശ്ചൽ എന്നിവരാണ് ഈ പ്രത്യേക സംഘത്തിലുള്ളത്. എത്രയും പെട്ടെന്ന് സംഘം ഇവിടെയെത്തുകയും സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും നിലവിലെ സ്ഥിതിഗതികൾ വിലയരുത്തി ആവശ്യമായ പിന്തുണയും മാർഗ നിർദേശങ്ങളും നൽകുകയും ചെയ്യും. ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam