
ദില്ലി: വാട്സാപ്പിനെതിരെ വീണ്ടും കേന്ദ്ര സർക്കാർ. പുതിയ സ്വകാര്യതാ നയം നടപ്പാക്കാനായി ഉപയോക്താക്കളിൽ നിന്ന് തന്ത്രപൂർവ്വം അനുമതി വാങ്ങുകയാണെന്നാണ് കേന്ദ്രത്തിന്റെ പരാതി. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പിനെതിരെ ദില്ലി ഹൈക്കോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകി.
പ്രൈവസി പോളിസി അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് നിരന്തരം ഇത് ചൂണ്ടിക്കാട്ടി നോട്ടിഫിക്കേഷൻ നൽകുകയാണ് വാട്സാപ്പെന്ന് സത്യവാങ്ങ്മൂലത്തിൽ പറയുന്നു. പ്രൈവസി പോളിസി അംഗീകരിക്കാൻ സാധാരണക്കാരെ നിർബന്ധിതരാക്കുകയാണ് കമ്പനിയെന്നാണ് ആക്ഷേപം. രാജ്യത്ത് പുതിയ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ വരുന്നതിന് മുമ്പ് പരമാവധി ആളുകളെ കൊണ്ട് പ്രൈവസി പോളിസി അംഗീകരിപ്പിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമമെന്ന് കേന്ദ്ര സർക്കാർ ആരോപിക്കുന്നു.
ഉപഭോക്താക്കളുടെ വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിന്മേലാണ് കേന്ദ്ര സർക്കാരിൻ്റെ സത്യവാങ്ങ്മൂലം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam