അഴിമതിയും കെടുകാര്യസ്ഥതയും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍; മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം

By Web TeamFirst Published Jun 23, 2019, 2:22 PM IST
Highlights

അഴിമതി ആരോപണത്തെ തുടര്‍ന്ന് 15 ആദായ നികുതി ജീവനക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

ദില്ലി:  അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍  കൃത്യമായ ഇടവേളകളില്‍ വിലയിരുത്തണമെന്നാണ് മന്ത്രിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

അഴിമതി ആരോപണത്തെ തുടര്‍ന്ന് 15 ആദായ നികുതി ജീവനക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി. ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നുണ്ടോ എന്നും ഉഴപ്പന്‍മാരായ ജീവനക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് എല്ലാ മാസവും 15-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 

click me!