ദില്ലി: അധോലോക നായകനായ ചോട്ട ഷക്കീൽ, ടൈഗര്‍ മേമൻ, ബട്കൽ സഹോദരന്മാര്‍ എന്നിവരുൾപ്പടെ 18 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്രം വിജ്ഞാപനം ഇറക്കി. യുഎപിഎ നിയമപ്രകാരമാണ് നടപടി. ലഷ്കര്‍ ഇ തൊയ്ബ, ഇന്ത്യൻ മുജാഹിദ്ദീൻ, ജയ്ഷേ മുഹമ്മദ് തീവ്രവാദ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. തീവ്രവാദിയായി മുദ്രകുത്തിയിട്ടുള്ള ദാവൂദ് ഇബ്രാഹിമിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് ചോട്ടാ ഷക്കീലെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam