
ചെന്നൈ: തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ പീഡനങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. തിങ്കഴാഴ്ചയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ മരണ കാരണം കന്യാകുമാരി ഡിഎസ്പിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.
ഡിഎംകെ അംഗമാണ് ആത്മഹത്യചെയ്ത ഡോ. ശിവരാമ പെരുമാള്‍. കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ഡോക്ടറായ ഭാര്യയുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് ഓഫീസര്‍ ഇയാളെ തടഞ്ഞത്. ഇവരുടെ വാഹനം തടഞ്ഞ ഡിഎസ്പി ഇരുവരും എവിടെനിന്നാണ് രാത്രിയില്‍ വരുന്നത് എന്ന രീതിയില്‍ ചോദ്യം ചെയ്തിരുന്നു.
കൊവിഡ് ഡ്യൂട്ടിക്ക് ശേഷം ഭാര്യയുമായി മടങ്ങുകയാണെന്ന് പെരുമാള്‍ ഇംഗ്ലീഷില്‍ മറുപടി നല്‍കി. എന്നാല്‍ ഇംഗ്ലീഷില്‍ മറുപടി നല്‍കിയതിന് ഡിഎസ്പി ഡോക്ടറെ അപമാനിച്ചു. പെരുമാളിന്റെ ഭാര്യയോട് ഡിഎസ്പി അപമര്യാദയായി പെരുമാറി. പൊതുമധ്യത്തില്‍ വച്ച് മോശമായ വാക്കുകള്‍ ഉപോഗിച്ച് ഡിഎസ്പി ഡോക്ടറെയും ഭാര്യയെയും അപമാനിച്ചു.
ഇതിനുശേഷം മറ്റ് പല സന്ദര്‍ഭങ്ങളിലും ഡിഎസ്പി പെരുമാളെ അപമാനിച്ചതില്‍ മനംനൊന്താണ് ഇദ്ദേഹഗം ആത്മഹത്യ ചെയ്തത്. സംഭവം കാരണം ഭര്‍ത്താവ് മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഡോകടറുടെ ഭാര്യ പറഞ്ഞു. പെരുമാളിന്റെ ആത്മഹത്യയില്‍ അപലപിച്ച ഡിഎംകെ നേതാവ് സ്റ്റാലിന്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam