കശ്മീരില്‍ ജമാഅത്തെ ഇസ്‍ലാമിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Published : Mar 01, 2019, 05:51 AM ISTUpdated : Mar 01, 2019, 06:32 AM IST
കശ്മീരില്‍ ജമാഅത്തെ ഇസ്‍ലാമിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Synopsis

യുഎപിഎ പ്രകാരമാണ് നടപടി. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്‍ലാമിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം

ദില്ലി: കശ്മീരില്‍ ജമാ അത്തെ ഇസ്‍ലാ‌മിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. യുഎപിഎ പ്രകാരമാണ് നടപടി. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ ഇസ്‍ലാമിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ വിശദമാക്കുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ആഴ്ച നടത്തിയ റെയ്ഡുകളില്‍ സംഘടനയുമായി ബന്ധമുള്ള 30ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. 

ജമാ അത്തെ ഇസ്‍ലാ‌മി നേതാവ് ഡോ അബ്ദുള്‍ ഹാമിദ് ഫായിസ്, വക്താവ് സാഹിദ് അല്, മുന്‍ ജനറല്‍ സെക്രട്ടറി ഗുലാം ക്വാദില്‍ ലോണ്‍ എന്നിവരടക്കമാണ് അറസ്റ്റിലായിട്ടുള്ളത്. അനന്തനാഗ്,ദയാല്‍ഗാം, പഹല്‍ഗാം, ട്രാല്‍ എന്നിവിടങ്ങളില്‍ നിന്നും സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ സംഘടയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നത്. 

അതേസമയം, കശ്മീരിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ബാധകമാക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ നിയന്ത്രണരേഖയ്‍ക്ക് താമസിക്കുന്നവര്‍ക്ക് ഉണ്ടായിരുന്ന പ്രത്യേക സംവരണം രാജ്യാന്തര അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്കും വ്യാപിപ്പിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെസിയുടെ കൊൽക്കത്ത സന്ദർശനം കുളമായി, പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു
കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ