
ദില്ലി: ആർത്തവ അവധി തൊഴിലിടങ്ങളില്‍ നിർബന്ധമാക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാര്‍ പാർലമെന്‍റില്‍. ആർത്തവം സ്വാഭാവിക ശാരീരികാവസ്ഥയാണ്. സ്ത്രീകളില്‍ ചെറിയൊരു ശതമാനത്തിന് മാത്രമേ അർത്തവ സമയത്ത് കഠിനമായ ശാരീരിക പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുള്ളു. ഇത് മരുന്നിലൂടെ മറികടക്കാനാകുന്നതാണെന്നും മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. പെണ്‍കുട്ടികള്‍ക്കിടയിലെ അർത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും സർക്കാര്‍ വ്യക്തമാക്കി. എംപിമാരായ ബെന്നിബെഹന്നാൻ, ടി എൻ പ്രതാപൻ, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മറുപടി നല്‍കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam