'രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ല'; സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം

Published : May 11, 2022, 11:24 AM IST
 'രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ല'; സുപ്രീംകോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രം

Synopsis

നിലവിൽ ജയിലിലുള്ളവരുടെ ജാമ്യപേക്ഷ വേഗത്തിൽ കേൾക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. 

ദില്ലി: രാജ്യദ്രോഹ കേസുകൾ മരവിപ്പിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍ (Supreme Court). രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്യുന്നതില്‍ തീരുമാനം എസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാം. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്‍റെ മേൽനോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. നിലവിൽ ജയിലിലുള്ളവരുടെ ജാമ്യപേക്ഷ വേഗത്തിൽ കേൾക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. 

രാജ്യദ്രോഹ കുറ്റം പുനപരിശോധിക്കാൻ തീരുമാനിച്ചെന്ന് കേന്ദ്രസർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കൊളോണിയൽ നിയമങ്ങൾ റദ്ദാക്കണം എന്നുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശമാണിത് എന്ന കേന്ദ്ര നിലപാട് രേഖപ്പെടുത്തുന്നതായി കോടതി അറിയിച്ചു. എന്നാൽ പുനപരിശോധന മൂന്നോ നാലോ മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമോ എന്ന് കോടതി ചോദിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് ദുരുപയോഗം ചെയ്യുന്നു എന്ന് കേന്ദ്രം തന്നെ സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കികൂടെ എന്നും കോടതി ഇന്നലെ ചോദിച്ചിരുന്നു. 
 

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി