ടെല​ഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ; ഒടിടി കണ്ടന്റുകൾ നിയമവിരുദ്ധമായി പ്രചരിപ്പിക്കുന്നു, അടിയന്തര നടപടി സ്വീകരിക്കണമെന്ന് നോട്ടീസ്

Published : Jul 04, 2026, 04:05 PM IST
telegram

Synopsis

ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടന്റുകളും സിനിമകളുമെല്ലാം പകർപ്പ് അവകാശ ലംഘനം നടത്തി ടെല​ഗ്രാമിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു.

ദില്ലി: ഒടിടി കണ്ടന്റുകളുടെ അമിതമായ പ്രചാരണത്തിനെതിരെ ടെല​ഗ്രാമിന് നോട്ടീസ് നൽകി കേന്ദ്രസർക്കാർ. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്. ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടന്റുകളും സിനിമകളുമെല്ലാം പകർപ്പ് അവകാശ ലംഘനം നടത്തി ടെല​ഗ്രാമിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ടെല​ഗ്രാമിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പകർപ്പ് അവകാശമുള്ള ഉള്ളടക്കങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്ന ഏകദേശം 3100 ലധികം ​ഗ്രൂപ്പുകളെ ടെല​ഗ്രാമിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ ​ഗ്രൂപ്പുകൾ ഉടനടി നീക്കം ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യണമെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം ഇതിൽ നടപടിയെടുത്ത് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ടെല​ഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയതായി റിലീസ് ചെയ്യുന്ന സിനിമകൾ, വെബ്സീരിസുകൾ അതുപോലെ തന്നെ പകർപ്പ് അവകാശമുളള മറ്റ് ഉള്ളടക്കങ്ങൾ എല്ലാം റിലീസ് ചെയ്ത ഉടനെ തന്നെ ടെല​ഗ്രാമിൽ ലഭ്യമാക്കുന്നതോടെ ഒടിടി പ്ലാറ്റ്ഫോമുകൾ, ചലച്ചിത്ര മേഖലകൾ ഇവയൊക്കെ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിന് പിന്നാലെയാണ് നിർമാതാക്കൾ അടക്കമുള്ളവർ കേന്ദ്രത്തിന് ഇത്തരത്തിൽ പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയിൻമേലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

15 കോടിയുടെ ലഹരിമരുന്ന് പിടികൂടി; വിദേശികൾ ഉൾപ്പെട്ട ലഹരിക്കടത്ത് ശൃംഖല തകർത്ത് എൻസിബി
എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം; 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു