മഴക്കെടുതിയിൽ വലഞ്ഞ് ഹിമാചൽ പ്രദേശ്; 49 റോഡുകൾ അടച്ചു, വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെട്ടു; 15 കോടിയിലധികം രൂപയുടെ നാശനഷ്ടം

Published : Jul 04, 2026, 03:04 PM IST
himachal rain

Synopsis

സംസ്ഥാനത്ത് രക്ഷാ പ്രവർത്തനത്തിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ രംഗത്തുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

ദില്ലി: ഹിമാചൽ പ്രദേശിൽ മഴക്കെടുതി തുടരുന്നു. ഇന്നലെ മാത്രം മഴക്കെടുതിയിൽ മൂന്ന് പേരാണ് മരിച്ചത്. ഇതോടെ ഈ മൺസൂൺ കാലത്ത് സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. മഴയെത്തുടർന്ന് സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു. കുളു ജില്ലയിൽ മാത്രം 30 റോഡുകളാണ് അടച്ചത്. കൂടാതെ മൂന്ന് വൈദ്യുതി ട്രാൻസ്‌ഫോർമറുകളും 23 കുടിവെള്ള പദ്ധതികളും തടസ്സപ്പെട്ടു. ഈ മൺസൂൺ സീസണിൽ ഇതുവരെ ഏകദേശം 15 കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് രക്ഷാ പ്രവർത്തനത്തിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ രംഗത്തുണ്ട്. ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെരുമഴയത്തും ടാങ്കറിലെത്തി ചെടികൾക്ക് വെള്ളമൊഴിച്ച് കോർപ്പറേഷൻ തൊഴിലാളികൾ! അമ്പരന്ന് സോഷ്യൽമീഡിയ, രൂക്ഷവിമർശനം
കോർപ്പറേറ്റുകൾക്കും ഇനി സ്കൂൾ തുടങ്ങാം; നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങി സിബിഎസ്ഇ, ലക്ഷ്യം വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ പങ്കാളിത്തം