തൊഴിലിടങ്ങളിലും വാക്സീൻ നൽകാമെന്ന് കേന്ദ്രസർക്കാർ, 45 വയസ് കഴിഞ്ഞവർക്ക് വാക്സീനെടുക്കാം

By Web TeamFirst Published Apr 7, 2021, 5:55 PM IST
Highlights

എന്നാൽ 45 വയസ് കഴിഞ്ഞ നൂറ് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തിൽ വാക്സീൻ എടുക്കാൻ കഴിയൂ. ഏപ്രിൽ 11 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക

ദില്ലി: ജോലി സ്ഥലങ്ങളിൽ വച്ച് വാക്സീൻ നൽകാമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് കൊവിഡ് ബാധ വീണ്ടും ഭീതി ഉയർത്തിയ സാഹചര്യത്തിലാണ് തീരുമാനം. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജോലിസ്ഥലത്ത് വാക്സീൻ എടുക്കാം. എന്നാൽ 45 വയസ് കഴിഞ്ഞ നൂറ് പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തിൽ വാക്സീൻ എടുക്കാൻ കഴിയൂ. ഏപ്രിൽ 11 മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക.

അതിനിടെ സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ രംഗത്തെത്തി. ചില സംസ്ഥാനങ്ങൾ ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. വാക്സീൻ ദൗർബല്യം നേരിടുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം സംസ്ഥാനങ്ങൾ ഉന്നയിക്കുന്നു. വാക്സീൻ വിതരണം സംബന്ധിച്ച മഹാരാഷ്ട്ര സർക്കാർ പ്രതികരണം, കൊവിഡ് വ്യാപനം തടയാൻ ആകാത്ത പരാജയം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

click me!