കൊവിഷീല്‍ഡിനായി കേന്ദ്രം ഓര്‍ഡര്‍ നല്‍കി; ഡോസിന് 200 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് സിറം

By Web TeamFirst Published Jan 11, 2021, 5:03 PM IST
Highlights

ഇന്ന് തന്നെ സിറംഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ കൊണ്ടുപോയി തുടങ്ങും. രാത്രിയോടെ നീക്കം തുടങ്ങാനാവുമെന്ന് സിറം വൃത്തങ്ങൾ പറഞ്ഞു. 

ദില്ലി: കൊവിഷീൽഡിനായി കേന്ദ്ര സർക്കാർ പർച്ചേസ് ഓർഡർ നൽകിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡോസിന് 200 രൂപ നിരക്കിൽ വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം അധികൃതർ അറിയിച്ചു. ഇന്ന് തന്നെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ കൊണ്ടുപോയി തുടങ്ങും. രാത്രിയോടെ നീക്കം തുടങ്ങാനാവുമെന്ന് സിറം വൃത്തങ്ങൾ പറഞ്ഞു. 

കൊവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. വാക്സീന്‍ വിതരണത്തിലേതടക്കമുള്ള ചെലവുകള്‍ നേരിടാനാണ്  അധിക നികുതി ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള ആലോചന. അടുത്ത ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നേരത്തെ തന്നെ കൊവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കത്തെ എതിര്‍ത്തിരുന്നു.

click me!