
ദില്ലി: വ്യത്യസ്തത മത വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾക്ക് മിശ്രവിവാഹത്തിൽ ഏർപ്പെടുന്നത് തടയാൻ നിയമനിർമ്മാണം നടത്തില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ടി എൻ പ്രതാപൻ എം പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഢി ലോകസഭയിൽ രേഖാമൂലം മറുപടി നൽകുകയായിരുന്നു.
നിർബന്ധിത മതപരിവർത്തനമെന്ന ഉദ്ദേശത്തിൽ ഇന്ത്യയിൽ മിശ്രവിവാഹങ്ങൾ നടക്കുന്നതായി കേന്ദ്രസർക്കാരിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇത്തരം വിഷയങ്ങൾ സംസ്ഥാന സർക്കാരുകളുടെ അധികാര പരിധിയിൽ വരുന്നതാണെന്നായിരുന്നു മറുപടി. ഇത്തരം വിഷയങ്ങളിൽ നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് ബന്ധപ്പെട്ട ഏജൻസികൾ നടപടികൾ സ്വീകരിക്കുന്നതായും മന്ത്രി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam