
ദില്ലി: 21 ദിവസം കൊണ്ട് രാജ്യത്ത് 54 ലക്ഷം പേർക്ക് കൊവിഡ് വാക്സീൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സീനേഷന്‍റെ തോത് കൂട്ടാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വാക്സീനേഷൻ അവലോകന യോഗത്തിലാണ് കേന്ദ്രത്തിന്‍റെ ആവശ്യം. 12 സംസ്ഥാനങ്ങൾ മുൻഗണന പട്ടികയുടെ 60 ശതമാനം പേർക്കും വാക്സീൻ നൽകിയതായി കേന്ദ്രം വിലയിരുത്തി. വാക്സീനേഷന്‍റെ രണ്ടാമത്തെ ഡോസ് പതിമൂന്നാം തിയതി മുതൽ കൊടുത്തു തുടങ്ങുമെന്നും കേന്ദ്രം അറിയിച്ചു.
കേരളത്തിലെ കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണം പരിശോധനകളിൽ വരുത്തിയ കുറവെന്നാണ് കേന്ദ്ര സംഘത്തിന്‍റെ വിലയിരുത്തൽ. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ സംഘം നിർദേശം നൽകിയിട്ടുണ്ട്. ടെസ്റ്റ് പൊസിറ്റിവിറ്റി ഉയരുന്നതിലും സംഘം വിശദീകരണം തേടിയിട്ടുണ്ട്. സമ്പർക്ക രോഗികളെ കണ്ടെത്തുന്നതിലും നിരീക്ഷണത്തിൽ ആക്കുന്നതിലും കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്ര സംഘം നിർദേശം നൽകി. ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സംഘം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam