
ദില്ലി: ദില്ലി ജന്തർ മന്തറിനെ ബിനാലെ വേദിയായി തെരഞ്ഞെടുത്ത് കേന്ദ്രസർക്കാർ. സംസ്കാരിക മന്ത്രാലയം നടത്തുന്ന ഇന്ത്യ ബിനാലെയ്ക്കാണ് ജന്തർ മന്തർ വേദിയാവുക. സിജെപി സമര പ്രഖ്യാപനത്തിന് പിന്നാലെ ദില്ലി പോലീസ് ജന്തർ മന്തറിനെ സമരകേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് നീക്കിയിരുന്നു. ഡിസംബർ 4 ന് തുടങ്ങുന്ന ഇന്ത്യ ബിനാലെയിൽ കുത്തബ് മിനാറടക്കം മറ്റ് ചരിത്രസ്മാരകങ്ങളും വേദികളാകും. 2023 ൽ നടന്ന ഇന്ത്യ ബിനാലെയ്ക്ക് ചെങ്കോട്ടയായിരുന്നു വേദി. ഇത്തവണ 20 രാജ്യങ്ങളിലെ കലാകാരൻമാരെ പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam