തേനിയിലെ കൂട്ട ജയില്‍ ചാട്ടം: ജയില്‍ ഡിജിപിയെ മാറ്റി, എഡിജിപി കെ.ശങ്കറിന് പകരം ചുമതല, രക്ഷപ്പെട്ട 17 പ്രതികളും പിടിയിൽ

Published : Oct 29, 2026, 08:29 PM IST
theni jail escape

Synopsis

ജയിൽ ചാടിയ മുഴുവൻ തടവുകാരെയും രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി. ഒളിവിലായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. നേരത്തേ റെജിൻ, പൊൻമുത്തു സെൽവം എന്നിവരുൾപ്പെടെയുള്ളവരെയും പൊലീസ് പിടികൂടിയിരുന്നു.

തേനി: തമിഴ്നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽനിന്ന് 17 തടവുകാർ ചാടിപ്പോയ സംഭവത്തിൽ ജയിൽ ഡിജിപി സന്ദീപ് റോയ് റാത്തോഡിനെ മാറ്റി തമിഴ്നാട് സർക്കാർ. എഡിജിപി കെ.ശങ്കറിന് പകരം ചുമതല നൽകി. അതേസമയം ജയിൽ ചാടിയ മുഴുവൻ തടവുകാരെയും രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ പൊലീസ് പിടികൂടി. ഒളിവിലായിരുന്ന തിരുപ്പതി, മീനാക്ഷിസുന്ദരം എന്നിവരെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. നേരത്തേ റെജിൻ, പൊൻമുത്തു സെൽവം എന്നിവരുൾപ്പെടെയുള്ളവരെയും പൊലീസ് പിടികൂടിയിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ വാർഡൻമാരെ ആക്രമിച്ചാണ് തടവുകാർ ജയിൽ ചാടിയത്. ചൊവ്വാഴ്ച രാവിലെ അഞ്ചുപേരെയും പിന്നീട് പകൽ സമയത്ത് എട്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു. ജയിലിന് പിൻഭാഗത്തുള്ള അമച്ചിയാപുരം വനമേഖലയിൽ നിന്നാണ് പൊലീസ് പത്തു പേരെ കണ്ടെത്തിയത്. ഇന്ന് പിടിയിലായ രണ്ടുപേരെയും ഇതേ വന മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. അവസാനം പിടിയിലായ മധുര സ്വദേശികളും സഹോദരന്മാരുമായ തിരുപ്പതിയെയും മീനാക്ഷി സുന്ദരത്തെയും ചിന്നമന്നൂരിന് സമീപത്തു നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വനത്തിൽ നിന്നും ഇറങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആണ് ഇരുവരും പിടിയിലായത്.

ഇന്നലെ ആദ്യം പിടിയിലായ അഞ്ചു പേരെ ആണ്ടിപ്പെട്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തേനി ജില്ല ജയിലിൽ തന്നെയാണ് ഇവരെ വീണ്ടും പാർപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള എട്ടു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിടിയിലായ എല്ലാവരുടെയും പേരിൽ ഒന്നിലധികം കേസുകളുണ്ട്. ജയിൽ ചാടിയതിനും സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും 7 വകുപ്പുകൾ ചുമത്തി പുതിയ കേസും എടുത്തിട്ടുണ്ട്. കൂട്ടത്തോടെ രക്ഷപെടാൻ തടവുകാർക്ക് ജയിൽ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദൗത്യ വിജയത്തിൽ ഐഎസ്ആ‍ർഒ ചെയർമാൻ്റെ ആദ്യ പ്രതികരണം; 'ഈ സാമ്പത്തിക വർഷം അഞ്ച് വിക്ഷേപണം കൂടി, ഗഗൻയാനിലേക്ക് കൂടുതൽ അടുത്തു'
ദൗത്യം വിജയം; കുതിച്ചുയർന്ന് ജിഎസ്എൽവി എഫ് 18, നാവിക്കിന് കരുത്തേകാൻ 'എൻവിഎസ് 03' ഭ്രമണപഥത്തിൽ