സാമൂഹിക മാധ്യമങ്ങൾക്കെതിരെ കേസെടുക്കും? ഐടി ചട്ടം നടപ്പാക്കുന്നതിൽ നിയമോപദേശം തേടി കേന്ദ്രസർക്കാർ

By Web TeamFirst Published May 27, 2021, 7:11 AM IST
Highlights

ഐടി ചട്ടം നടപ്പാക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. സന്ദേശവാഹകർ എന്ന സംരക്ഷണം ഇനി നല്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ദില്ലി: സാമൂഹിക മാധ്യമങ്ങൾക്കെതിരെ കേസെടുത്തു തുടങ്ങാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവരം. ഐടി ചട്ടം നടപ്പാക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. സന്ദേശവാഹകർ എന്ന സംരക്ഷണം ഇനി നല്കാനാവില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സമൂഹ മാധ്യമ കമ്പനികൾക്കെതിരായ കേന്ദ്ര സർക്കാർ നടപടികളിൽ കോടതിയുടെ നിലപാട് നിർണായകമാകും. സ്വകാര്യതാ ലംഘനം ഉയർത്തിക്കാട്ടി വാട്ട്സ്ആപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. അതേസമയം, കേന്ദ്ര സർക്കാർ  ആവശ്യപ്പെട്ടതിനാൽ കമ്പനികൾ ഉടൻ റിപ്പോർട്ട് സമർപ്പിച്ചേക്കും . പുതിയ ഉത്തരവ് അനുസരിച്ചുള്ള നിയമനങ്ങൾ നടത്തിയതിന്റെ റിപ്പോർട്ടാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ട്വിറ്റർ, ഫേസ്ബുക്ക്, വാട്സ്ആപ്പ്  അടക്കമുള്ള കമ്പനികൾ ഒന്നും ഇതുവരെയും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. 

updating...


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!