മെഹുൽ ചോക്സി ഡൊമിനിക്കയിൽ പിടിയിൽ; പൊലീസ് വലയിലായത് ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ

By Web TeamFirst Published May 27, 2021, 6:22 AM IST
Highlights

ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്‍റിഗ്വയുടെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി. ആന്‍റിഗ്വയിലേക്ക് ചോക്സിയെ തിരികെ കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലി: പിഎൻബി വായ്പാ തട്ടിപ്പ് കേസിൽ പിടിയിലായ മുഖ്യ പ്രതി മെഹുൽ ചോക്സിയെ ഡൊമിനിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചേക്കും. ചോക്സിയെ തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചതായി ആന്‍റിഗ്വയുടെ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കി. ആന്‍റിഗ്വയിലേക്ക് ചോക്സിയെ തിരികെ കൊണ്ടുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കരീബിയൻ ദ്വീപായ ആന്‍റിഗ്വയിൽ നിന്ന് ചോക്സിയെ കാണാതായത്. പിന്നാലെ, ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഡൊമിനിക്കൻ പൊലീസിന്‍റെ പിടിയിലായി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സിബിഐയും ആന്റി​ഗ്വയിൽ നിന്ന് ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ ആയിരുന്നു സംഭവം. ആന്റിഗ്വയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാനുള്ള സിബിഐയുടെ ശ്രമങ്ങൾക്ക് ഗുണകരമാകും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!