കൊവിഡ് പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘത്തിന്റെ സന്ദർശനം ഇന്നു മുതൽ

By Web TeamFirst Published Jun 26, 2020, 9:13 AM IST
Highlights

സംഘം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും സന്ദർശനം നടത്തും. ഇന്നു മുതൽ 29 വരെയാണ് സന്ദർശനം.

ദില്ലി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര ആരോ​ഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അ​ഗർവാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ​ഗുജറാത്തിലെത്തും. സംഘം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും സന്ദർശനം നടത്തും. ഇന്നു മുതൽ 29 വരെയാണ് സന്ദർശനം.

അതേസമയം, ബംഗളൂരു നഗരത്തിലടക്കം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർണാടകത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോ​ഗം യോഗം ഇന്ന് നടക്കും. കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ യോ​ഗം ചർച്ചചെയ്യും. പത്താം ക്‌ളാസ് പരീക്ഷയടക്കം നടക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു. പക്ഷെ കൂടുതൽ മേഖലകൾ കണ്ടെയിൻ ചെയ്യാനാണ് സാധ്യത. ബംഗളുരുവിൽ മാത്രം കഴിഞ്ഞ ദിവസം 113 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read Also: ബസ് നിരക്ക് കൂട്ടാൻ ശുപാ‌ർശ; മിനിമം ചാർജ്ജ് പത്ത് രൂപയെങ്കിലും ആക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ...
 

click me!