തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് ബസ് ചാർജ്ജ് വർധനയ്ക്ക് ശുപാർശ. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കിലടക്കം വര്‍ധന നിര്‍ദേശിക്കുന്നുണ്ട്. അന്തിമ തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാവുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടയിലും ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ഡബിള്‍ ബെല്ലടിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ വര്‍ധനയ്ക്കായി മുന്നേോട്ടു വച്ചിരിക്കുന്നത് മൂന്നു ശുപാര്‍ശകള്‍. 

ഒന്ന് - മിനിമം നിരക്ക് 8 രൂപയായി തുടരുക. എന്നാല്‍ യാത്ര ചെയ്യാവുന്ന ദൂരപരിധി കുറയ്ക്കുക
രണ്ട് - മിനിമം നിരക്ക് പത്ത് രൂപയായി ഉയര്‍ത്തുക
മൂന്ന് - മിനിമം നിരക്ക് പന്ത്രണ്ട് രൂപയാക്കുക

റിപ്പോർട്ട് ചർച്ച ചെയ്യാൻ രാവിലെ 11മണിക്ക് ഗതാഗത മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഇടക്കാല റിപ്പോർട്ടാണ് കമ്മീഷൻ സമർപ്പിച്ചിരിക്കുന്നത്. മിക്ക ബസ്സുകളിലും ട്രിപ്പുകളും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാരില്ലാതായതോടെ നഷ്ടത്തിൽ ഓടിയിരുന്ന ബസ്സുകൾക്ക് ഇന്ധനവില വർധനവും ഇരട്ടിപ്രഹരമായിരുന്നു.

പ്രതിസന്ധിയിൽ സ്വകാര്യ ബസ് ജീവനക്കാർ. റോവിംഗ് റിപ്പോർട്ടർ റിപ്പോർട്ട് കാണാം.....