മധ്യപ്രദേശിൽ ചീറ്റക്കുട്ടി വെടിയേറ്റു ചത്ത സംഭവം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

Published : Oct 28, 2026, 09:29 AM IST
Cheetah Death

Synopsis

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ 19 മാസം പ്രായമുള്ള ചീറ്റ വെടിയേറ്റു ചത്ത സംഭവത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.

ദില്ലി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ 19 മാസം പ്രായമുള്ള ചീറ്റ വെടിയേറ്റ് ചത്ത സംഭവത്തിൽ കേന്ദ്രസർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) ഫോറസ്റ്റ് ഐജി, വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ (WCCB) അഡീഷണൽ ഡയറക്ടർ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ കേന്ദ്ര സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വനം, പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ ഇതിനകം പ്രത്യേക ദൗത്യസംഘത്തിന് (STF) രൂപം നൽകിയിട്ടുണ്ട്. കേന്ദ്ര സംഘം ഇവരുമായി സഹകരിച്ചാകും പ്രവർത്തിക്കുക.

കെഎൻജി 22 (KNG22) എന്ന് പേരിട്ടിരുന്ന 19 മാസം പ്രായമുള്ള ആൺ ചീറ്റയാണ് ബുധനാഴ്ച പുലർച്ചെ ചത്തത്. 'നിർവ' എന്ന ചീറ്റയുടെ കുഞ്ഞാണിത്. പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി കൊണ്ടുവന്ന ചീറ്റകൾക്ക് ഏറ്റവും മികച്ച സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടതിനാൽ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ചീറ്റയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ ഉന്നതതല സംഘം വിശദമായി അന്വേഷിക്കും. ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ചു മധ്യപ്രദേശ് വനം വകുപ്പുമായി ചേർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കാനാണ് നീക്കം. അന്വേഷണത്തിന് ശേഷം കേന്ദ്ര സംഘം തങ്ങളുടെ റിപ്പോർട്ടും ശുപാർശകളും പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

വെടിയേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചീറ്റക്കുട്ടിക്കാണ് ജീവൻ നഷ്ടമായത്. ചീറ്റയെ വേട്ടയാടാൻ ശ്രമിച്ചതോ വെടിവെച്ചതോ ആകാമെന്ന സംശയത്തെ തുടർന്നാണ് മധ്യപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാരും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഷിയോപൂർ ടെറിട്ടോറിയൽ ഫോറസ്റ്റ് ഡിവിഷനിൽ നിന്നാണ് പരിക്കേറ്റ നിലയിൽ ചീറ്റക്കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോൾ ശരീരത്തിൽ നിന്ന് വെടിയുണ്ടയുടെ അഞ്ച് ചീളുകൾ ഡോക്ടർമാർ കണ്ടെടുത്തു. ഇവ ചീറ്റയുടെ ആന്തരികാവയവങ്ങൾക്കും പേശികൾക്കും നാഡീവ്യൂഹത്തിനും ഗുരുതരമായ കേടുപാടുകൾ ഉണ്ടാക്കിയതായി വൈദ്യപരിശോധനയിൽ വ്യക്തമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തേനിയിലെ വനമേഖല വളഞ്ഞ് പൊലീസ്; ജയിലിലുണ്ടായിരുന്നത് തോക്ക് ഉപയോ​ഗിക്കാൻ അറിയാത്ത ഉദ്യോ​ഗസ്ഥർ; 50-ലധികം പേർ ജയിൽചാടിയെന്ന് ഡിഎംകെ
എഥനോൾ നയത്തിലെ പ്രതിഷേധങ്ങളെ തളളി കേന്ദ്ര സർക്കാർ; നടന്നത് പണം കൊടുത്തുളള പ്രചരണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി