
ദില്ലി: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 17,287 കോടി രൂപ അനുവദിച്ചു. ദുരന്ത നിവാരണ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്ന് 11,092 കോടിയും റവന്യൂ കമ്മിയിലേക്ക് 6,195 കോടിയുമാണ് അനുവദിച്ചത്. ആന്ധ്രപ്രദേശ്, കേരളം, പഞ്ചാബ്, തമിഴ്‌നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് 14ാം ധനക്കമ്മീഷന്റെ നിര്‍ദേശ പ്രകാരം റവന്യൂ കമ്മി ഗ്രാന്റ് നല്‍കി. അതേസമയം, ദുരന്ത നിവാരണ ഫണ്ട് അഡ്വാന്‍സ് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കി.
സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ഉപയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 14ന് സംസ്ഥാന ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ക്വാറന്റൈന്‍ സൗകര്യം, പരിശോധന, ലബോറട്ടറി, സുരക്ഷാ സാമഗ്രികള്‍, തെര്‍മല്‍ സ്‌കാനേഴ്‌സ്, വെന്റിലേറ്റര്‍, ആശുപത്രി വികസനം എന്നിവക്കാണ് പണം ചെലവഴിക്കേണ്ടത്.
കൊവിഡ്19: രണ്ടര കോടി ആളുകൾക്ക് തൊഴിൽ നഷ്ടമായേക്കും. അമേരിക്കയും യൂറോപ്പും പ്രതിസന്ധിയിലേക്ക്.
കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യം 15000 കോടിയുടെ ധനസഹായവും പിന്നീട് 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam