
ചണ്ഡീഗഡ്: ചണ്ഡീഗഡ് സർവകലാശാല വനിതാ ഹോസ്റ്റലിലെ നഗ്ന വീഡിയോ വിവാദത്തിൽ ഒരാളെ കൂടി പ്രതി ചേർക്കും. മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങൾ അയക്കാൻ ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ ഒരാളെ കൂടിയാണ് പ്രതി ചേർക്കുക. അറസ്റ്റിലായ രണ്ട് യുവാക്കളും പെൺകുട്ടിയെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്ന് പൊലീസ് വ്യക്തമാക്കി. മറ്റുള്ളവരുടെ ദൃശ്യങ്ങൾ എടുത്ത് നൽകിയില്ലെങ്കിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്നായിരുന്നു പ്രതികളുടെ ഭീഷണി. ഇതിനിടെ, അറസ്റ്റിലായ പെൺകുട്ടിയുടെ 12 വീഡിയോകൾ കൂടി പരിശോധനയിൽ അന്വേഷണ സംഘം കണ്ടെത്തി.
സംഭവത്തിൽ പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്. ഒരാൾ പെൺകുട്ടിയുടെ പുരുഷ സുഹൃത്താണെന്ന് പൊലീസ് പറയുന്നു. രണ്ടു പേരെയും ഷിംല പൊലീസ് അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസിന് കൈമാറിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണവും പുരോഗമിക്കുകയാണ്. വിവിദാത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ചണ്ഡീഗഡ് സർവകലാശാല സപ്തംബർ 24 വരെ അടച്ചിട്ടിരിക്കുകയാണ്. ഹോസ്റ്റലിലെ രണ്ട് വാർഡന്മാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam