രാഷ്ട്രീയ പടയൊരുക്കത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്; കൈകോര്‍ക്കുക എസ്ബിഎസ്പിയുമായി

By Web TeamFirst Published Mar 5, 2020, 2:16 PM IST
Highlights
  • പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.
  • ഔദ്യോഗിക പ്രഖ്യാപനം ഉടന്‍.

ലഖ്നൗ:  ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്ബിഎസ്പി)നേതൃത്വം നല്‍കുന്ന ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയെന്ന സഖ്യത്തോട് ചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന. സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബറുമായി ചന്ദ്രശേഖര്‍ ആസാദ് തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു.  

ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാപകനും ദളിത് നേതാവുമായിരുന്ന കാന്‍ഷി റാമിന്‍റെ ജന്മവാര്‍ഷികമായ മാര്‍ച്ച് 15ന് പുതിയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ആസാദ് പറഞ്ഞതായി 'ദി പ്രിന്‍റ്' റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പും മുന്‍നിര്‍ത്തിയുള്ള തയ്യാറെടുപ്പുകള്‍ ഉടന്‍ തുടങ്ങുമെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.

എല്ലാ ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളും ഒരുമിച്ചുള്ള സഖ്യമാണ് രൂപീകരിക്കുന്നതെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും രാജ്ബര്‍ പറഞ്ഞു.  

click me!