ജഹാംഗീർ പുരി സംഘർഷം, ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് കുറ്റപത്രം

By Web TeamFirst Published Jul 30, 2022, 9:57 AM IST
Highlights

മുഖ്യപ്രതിയും സംഘവും യാത്രയ്ക്ക് നേരെ ആക്രമണം നടത്തി. ഇതോടെ സംഘർഷം രൂപപ്പെട്ടു. ഇവർ രൂപീകരിച്ച വാട്സ് ആപ് ഗ്രൂപ്പിൽ നടന്നത് വിദ്വേഷപ്രചാരണമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ദില്ലി: ജഹാംഗീർ പുരിയിൽ നടന്നത് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമെന്ന് ദില്ലി പൊലീസ് കുറ്റപത്രം. മുഖ്യപ്രതിയായ തബ്രീസ് നടത്തിയ ഗൂഢാലോചനയാണ് സംഘർഷത്തിന് പിന്നില്ലെന്ന് കുറ്റപത്രം ആരോപിക്കുന്നു. കുറ്റപത്രത്തിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 45 പേരെ പ്രതികളാക്കി ജഹാംഗീർ പുരി സംഘർഷത്തിന്‍റെ കുറ്റപത്രം കഴിഞ്ഞ ആഴ്ച്ചയാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. 2063 പേജുള്ള കുറ്റപ്പത്രത്തിൽ പൊലീസിന്‍റെ ആരോപണങ്ങൾ ഇങ്ങനെയാണ്. ജഹാംഗീർ പുരിയിൽ നടന്നത് ഒരു സമുദായത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ്. ശോഭായാത്രയിൽ പങ്കെടുത്തവർ ആയുധങ്ങളുമായിട്ടാണ് എത്തിയത്. എന്നാൽ ജാഥ സമാധാനപരമായിരുന്നു.കേസിലെ മുഖ്യപ്രതിയും സംഘവും പ്രകോപനം സൃഷ്ടിച്ചതോടെയാണ് ഇരുവിഭാഗങ്ങളും ഏറ്റമുട്ടിലേക്ക് നീങ്ങിയത്.  

ദില്ലി കലാപത്തിന്‍റെയും പൌരത്വഭേദതഗതി സമരത്തിന്‍റെയും തുടർച്ചയാണ് ജഹാംഗീർ പുരി സംഘർഷമെന്നും പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്. കലാപത്തിന് പിന്നാലെ മുഖ്യപ്രതി രൂപീകരിച്ച് വാട്സ് ആപ്പ് ഗ്രൂപ്പിൽ വലിയ രീതിയുള്ള വിദ്വേഷപ്രചാരണം നടന്നു. കലാപത്തിന് പകരം വീട്ടണമെന്നതടക്കം ആഹ്വാനങ്ങൾ ഈ ഗ്രൂപ്പിൽ നടന്നെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്. കേസിലെ പ്രതികളായ എട്ട് പേർ ഒളിവിലാണ്. ആകെ 132 സാക്ഷികളാണ് കേസിലുള്ളത്. തോക്കുകൾ അടക്കം ആയുധങ്ങളും സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റപത്രവുമായി ബന്ധപ്പെട്ട് രോഹിണി കോടതി പ്രതികൾക്ക് നോട്ടീസ് അയച്ചു. 
 

Read Also : ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷം; 21പേരെ അറസ്റ്റ് ചെയ്തു, നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തു

രാഷ്ട്രപത്നി പരാമർശത്തിൽ പ്രതിപക്ഷ നിരയിലും അമർഷം, ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തൽ

കോൺഗ്രസ് ലോക‍്‍സഭ കക്ഷി നേതാവ് അധിർ ര‍ഞ്ജൻ ചൗധരിയുടെ 'രാഷ്ട്രപത്നി' പരാമർശത്തിൽ പ്രതിപക്ഷത്തും അതൃപ്തി. അധിർ രഞ്ജന് ജാഗ്രത കുറവുണ്ടായെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രതിരോധത്തിലായ ഭരണപക്ഷത്തിന് അധിർ രഞ്ജൻ വടി കൊടുക്കുക ആയിരുന്നുവെന്നാണ് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തൽ. വിലക്കയറ്റം, ജിഎസ്‍ടി വിഷയങ്ങളിലും സ്‍മൃതി ഇറാനിയുടെ മകളുടെ ബാർ കേസിലും പ്രതിരോധത്തിലായ ഭരണപക്ഷത്തിന് അപ്രതീക്ഷിതമായി കിട്ടിയ ആയുധമായിരുന്നു 'രാഷ്ട്രപത്നി' പരാമർ‍ശം. 

അധിർ രഞ്ജൻ ചൗധരിയെ തള്ളിപ്പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് തിവാരി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ, സ്ത്രീയോ പുരുഷനോ, ആരുമാകട്ടെ അവ‍ർ ആദരവ് അർഹിക്കുന്നു എന്നാണ് മനീഷ് തിവാരി കുറിച്ചത്. അവരിരിക്കുന്ന പദവിയെ മാനിക്കണം. ലിംഗഭേദത്തിന്റെ ഭ്രമണ പഥത്തിൽ വഴിതെറ്റുന്നതിൽ അർത്ഥമില്ലെന്നായിരുന്നു മനീഷ് തിവാരിയുടെ വിമർശനം.

click me!