'പ്രണയിനിയുടെ വഞ്ചനയിൽ നീറിപ്പുകഞ്ഞ് എട്ട് വർഷം'; യുവാവിന്റെ പ്രതികാരത്തിൽ പണികിട്ടിയത് നിരവധി സ്ത്രീകൾക്ക്

Published : Sep 02, 2023, 09:15 PM ISTUpdated : Sep 02, 2023, 09:23 PM IST
'പ്രണയിനിയുടെ വഞ്ചനയിൽ നീറിപ്പുകഞ്ഞ് എട്ട് വർഷം'; യുവാവിന്റെ പ്രതികാരത്തിൽ പണികിട്ടിയത് നിരവധി സ്ത്രീകൾക്ക്

Synopsis

പ്രണയിച്ച് വഞ്ചിക്കപ്പെട്ടതിന്റെ പ്രതികാരം തീർക്കാൻ യുവാവ് തെരഞ്ഞെടുത്തത് വ്യത്യസ്തമായ വഴി. വഡോദരയിലാണ് ചില ബ്ലാക്ക്മെയിലിങ് കേസുകൾ അന്വേഷിച്ചപ്പോഴാണ് എട്ട് വർഷമായി നീറുന്ന പ്രതികാരത്തിന്റെ കഥ പുറത്തുവന്നത്.

വഡോദര: പ്രണയിച്ച് വഞ്ചിക്കപ്പെട്ടതിന്റെ പ്രതികാരം തീർക്കാൻ യുവാവ് തെരഞ്ഞെടുത്തത് വ്യത്യസ്തമായ വഴി. വഡോദരയിലാണ് ചില ബ്ലാക്ക്മെയിലിങ് കേസുകൾ അന്വേഷിച്ചപ്പോഴാണ് എട്ട് വർഷമായി നീറുന്ന പ്രതികാരത്തിന്റെ കഥ പുറത്തുവന്നത്. തട്ടിപ്പ് കേസിൽ പിടിക്കപ്പെട്ട രാകേഷ് സിങ് എന്നയാളാണ് താൻ വഞ്ചിക്കപ്പെട്ടതിന്റെ പേരിൽ സ്ത്രീകളോടാകെ പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ചത്. എട്ടുവർഷം മുമ്പാണ് രാകേഷ് സ്ത്രീകളെ പരിചയപ്പെട്ട്, അടുത്തിടപഴകുകയും ചിത്രങ്ങൾ കാണിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടി മുങ്ങാൻ തുടങ്ങിയത്. ഇതിനിടെയാണ് ഒരു സ്ത്രീയുടെ പരാതിയിൽ വ്യാഴാഴ്ച വഡോദര സൈബർ ക്രൈം ഇയാളെ പിടികൂടിയത്. 

എട്ട് വർഷം മുമ്പാണ് താൻ സ്ത്രീകളെ വഞ്ചിക്കാൻ തുടങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 'തനിക്കൊരു കാമുകി ഉണ്ടായിരുന്നു.അവരുമായി ബന്ധത്തിലായിരിക്കുമ്പോൾ ഒന്നര ലക്ഷം രൂപയോളം ഞാൻ അതിനായി ചെലവഴിച്ചു. എന്നാൽ അവർ എന്നെ ഉപേക്ഷിച്ചു. അപ്പോഴാണ് ഞാൻ സ്ത്രീകളെ കബളിപ്പിച്ച് പണം സമ്പാദിക്കാൻ തീരുമാനിച്ചത്. പ്രതി വെളിപ്പെടുത്തിയതായി . സൈബർ ക്രൈം എസിപി ഹാർദിക് മകാഡിയ പറഞ്ഞു.

മാട്രിമോണിയൽ വെബ്‌സൈറ്റുകളിലും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂമായി രാകേഷ് 100-ലധികം സ്ത്രീകളെ ഇത്തരത്തിൽ ലക്ഷ്യമിട്ടതായി  അന്വേഷണത്തിൽ കണ്ടെത്തി. ജോലി വാഗ്‌ദാനം ചെയ്‌തോ ബ്ലാക്ക്‌മെയിൽ ചെയ്‌തോ സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. വിവാഹ മോചിതരായ സ്ത്രീകളെ നോട്ടമിട്ടും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു.  തട്ടിപ്പിനായി വ്യവസായിയായും കോർപ്പറേറ്റ് പ്രൊഫഷണലായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായും ജഡ്ജിയായും വരെ രാകേഷ് വേഷമിട്ടിരുന്നതായി പോലീസ് പറയുന്നു. പലർക്കും ഭീഷണി സന്ദേശങ്ങൾ അയച്ചത് ഒരു വനിതാ പൊലീസിന്റെ ഡിപിയുള്ള വാട്സാപ്പ് നമ്പറിൽ നിന്നായിരുന്നു.  കാലക്രമേണ, സ്ത്രീകളെ വശീകരിക്കുന്നതിൽ ഇയാൾ വൈദഗ്ദ്ധ്യം ആർജ്ജിച്ചിരുന്നതായും പൊലീസ് പറയുന്നു. 

Read more: ഒന്നരക്കോടി നൽകി, ഇനി മുതൽ എല്ലാകൊല്ലവും മുടക്കമില്ലാതെ ഓരോ കോടി നൽകും, ഹൃദയം നിറച്ച് എംഎ യൂസഫലി!

ആഡംബര ഹോട്ടലുകളിൽ താമസിക്കാനും ഹോം ലോൺ അടയ്ക്കാനും ഒക്കെ ആയിരുന്നു തട്ടിച്ച പണം ഉപയോഗിച്ചിരുന്നത്. ബ്ലാക്ക്‌മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാരോപിച്ച് വഡോദരയിൽ നിന്നുള്ള ഒരു സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി രാകേഷ് യുവതിയുമായി ബന്ധപ്പെട്ട് ചാറ്റിങ് ആരംഭിച്ചു. വിശ്വാസം വളർത്തിയ ശേഷം, രാകേഷ് അവളുടെ സ്വകാര്യ ഫോട്ടോകൾ സ്വന്തമാക്കുകയും, അവളെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങുകയും ആയിരുന്നു. 10 വ്യത്യസ്ത ഇമെയിൽ ഐഡികളുള്ള ഇയാൾ പലപ്പോഴും സ്ത്രീകളെ കുടുക്കാൻ ഓൺലൈനിൽ സ്തീയാണെന്ന വ്യാജേനയായിരുന്നു ചാറ്റിങ് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ