ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുക!; വൈകിയില്ല അകത്തുണ്ടായിരുന്ന യാത്രക്കാരൻ അറസ്റ്റിലായി!

Published : Sep 02, 2023, 05:05 PM IST
ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുക!; വൈകിയില്ല അകത്തുണ്ടായിരുന്ന യാത്രക്കാരൻ അറസ്റ്റിലായി!

Synopsis

വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ചയാൾ അറസ്റ്റിൽ  

കൊൽക്കത്ത: ദുബായിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ പുകവലിച്ചയാൾ അറസ്റ്റിൽ  ശനിയാഴ്ച പുലർച്ചെയാണ് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം. വിമാനം ഇറങ്ങിയ ഉടൻ ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയായ സുവം ശുക്ല സാധാരണ പോലെ ശുചിമുറിയിൽ കയറി, എന്നാൽ വൈകാതെ പുകവലിക്കാൻ തുടങ്ങിയെന്നാണ് വിമാനത്താവള  ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നത്.

പുകയും മണവും പുറത്തുവന്നതോടെ, ഇത്  ഒരു ക്യാബിൻ ക്രൂവിന്റെയും ഒരു സഹയാത്രികന്റെയും ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ പൈലറ്റിനെ ഇവർ വിവരമറിയിച്ചു. ഈ സമയം തന്നെ  വൈകാതെ വിമാനം ലാൻഡ് ചെയ്തതിരുന്നു. പിന്നാലെ, പൈലറ്റ് എയർപോർട്ട് സെക്യൂരിറ്റി ജീവനക്കാരെയും വിമാനത്താവളത്തിലെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. തുടർന്നാണ സിഐഎസ്എഫ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

ആദ്യം, സിഐഎസ്എഫ് ഉദ്യോഗസ്ഥർ സുവത്തെ ചോദ്യം ചെയ്ത ശേഷം ബിധാനഗർ സിറ്റി പോലീസിന് കീഴിലുള്ള എയർപോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. വിമാനത്തിലിരുന്ന് പുകവലിക്കുന്ന ഗുരുതരമായ നിയമവിരുദ്ധ പ്രവൃത്തിയിൽ മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

1937 -ലെ എയർക്രാഫ്റ്റ് റൂൾസിലെ സെക്ഷൻ 25 പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തിൽ പുകവലി പൂർണമായും നിരോധിച്ചതാണ്. ഭാഗ്യവശാൽ യാത്രക്കാരൻ പുകവലിക്കുന്നത് യഥാസമയം ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ, അത് വലിയ അപകടത്തിന് ഇടയാക്കുമായിരുന്നു എന്നും ഇൻഡിഗോ എയർലൈൻസ് അധികൃതർ പറഞ്ഞു. 

Read more: വിമാനത്തിനുള്ളില്‍ പിഞ്ചുകുഞ്ഞിന്‍റെ ശ്വാസം നിലച്ചു, പിന്നീട് സംഭവിച്ചത്...

അതേസമയം, കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുണ്ടായ വാർത്തയും പുറത്തുവന്നു. ബംഗലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബുണ്ടെന്നായിരുന്നു വ്യാജ സന്ദേശം ലഭിച്ചത്. വിമാനം തിരിച്ച് വിളിച്ച്  ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.  28-ന് രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ വിമാനമാണ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരിച്ചു 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ