Latest Videos

'ആശ'യുടെ ​ഗർഭമലസി; പുതിയ കുഞ്ഞുങ്ങൾക്കായി ഇനിയും കാത്തിരിക്കണം

By Web TeamFirst Published Nov 6, 2022, 11:10 AM IST
Highlights

സെപ്റ്റബർ അവസാനത്തോടെ ആശ പ്രസവിക്കേണ്ടതായിരുന്നു. എന്നാൽ, നവംബർ ആദ്യം വാരമായിട്ടും ഇതുവരെ ആശ പ്രസവിച്ചില്ല. തുടർന്നാണ് ആശയുടെ ​ഗർഭമലസിയതായി സ്ഥിരീകരിച്ചത്.

ഭോപ്പാൽ: ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നായ ആശയുടെ ​ഗർഭമലസിയതായി റിപ്പോർട്ട്. സെപ്റ്റംബറിലാണ് ആശ ​ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്. സെപ്റ്റബർ അവസാനത്തോടെ ആശ പ്രസവിക്കേണ്ടതായിരുന്നു. എന്നാൽ, നവംബർ ആദ്യം വാരമായിട്ടും ഇതുവരെ ആശ പ്രസവിച്ചില്ല. തുടർന്നാണ് ആശയുടെ ​ഗർഭമലസിയതായി സ്ഥിരീകരിച്ചത്. മാനസിക സമ്മർദ്ദം കാരണമാണ് ​ഗർഭമലസിയതെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചു.

ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോൾ തന്നെ ആശ ​ഗർഭിണിയാണെന്ന് വിവരമുണ്ടായിരുന്നു. കുനോയിൽ പരിശോധന സംവിധാനമില്ലാത്തതിനാൽ എത്രമാസമായി എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ​ഗർഭിണിയായതിനാൽ നല്ല രീതിയിലുള്ള പരിചരണമാണ് അധികൃതർ ആശക്ക് നൽകിയത്. ഏകദേശം 100 ദിവസമായി ആശ ഇവിടെ എത്തിയിട്ട്. 93 ദിവസമാണ് ചീറ്റകളുടെ ​ഗർഭകാലം. ഇപ്പോൾ അവൾ പ്രസവിക്കുമെന്ന് പറയാനാകില്ല. ക്വാറന്റൈൻ കാലയളവിൽ അവൾ പ്രസവിച്ചിരുന്നെങ്കിൽ അവർ ഇവിടെയെത്താൻ രണ്ട് മാസം കൂടിയെടുത്തേനെ. അങ്ങനെയെങ്കിൽ കുട്ടികളും കൂടെ ഉണ്ടാകുമായിരുന്നുവെന്ന്  ചീറ്റ കൺസർവേഷൻ ഫണ്ട് ഡോ. ലോറി മാർക്കർ പറഞ്ഞു.

കരിക്ക് അകത്താക്കാനായി കാട്ടാന റോഡ് 'ബ്ലോക്ക്' ചെയ്തത് മണിക്കൂറുകള്‍; വീണ്ടും പടയപ്പയുടെ വിളയാട്ടം

പിടികൂടുമ്പോൾ തന്നെ ആശ ​ഗർഭത്തിന്റെ ആദ്യസമയമായിരുന്നു. ആവാസവ്യവസ്ഥ മാറിയതിനാലുണ്ടായ മാനസിക സമ്മർദ്ദത്തിൽ ​ഗർഭകാലത്തിന്റെ തുടക്ക ദിവസങ്ങളിൽ തന്നെ ​ഗർഭമലസിയെന്നാണ് തങ്ങളുടെ നി​ഗമനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാ​ഗമായി സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ തുറന്നുവിട്ടത്. 

എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിട്ടത്. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. 

രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ആഫ്രിക്കൻ പുൽമേടുകളെ വിട്ട് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തിൽ ജനിക്കുന്ന ആൺ ചീറ്റകൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാൻ കാരണം. മൂന്നാമത്തെ ആൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. പ്രായം നാല് വയസ്. സംഘത്തിലെ ആദ്യ പെൺ ചീറ്റയെ ചീറ്റ കൺസർവേഷൻ ഫണ്ട്  തെക്ക് കിഴക്കൻ നമീബിയയിൽ നിന്ന് രക്ഷിച്ചെടുത്തതാണ്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്.

click me!