വളര്‍ച്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്ക് 100 കാറുകൾ സമ്മാനം നൽകി ഐടി കമ്പനി

Published : Apr 12, 2022, 12:30 PM ISTUpdated : Apr 12, 2022, 12:54 PM IST
വളര്‍ച്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്ക് 100 കാറുകൾ സമ്മാനം നൽകി ഐടി കമ്പനി

Synopsis

12 ലക്ഷം രൂപ വരെ വിലയുള്ള കാറുകളാണ് ജീവനക്കാര്‍ക്ക് നൽകിയിരിക്കുന്നത്...

ചെന്നൈ: കമ്പനിയുടെ വള‍ര്‍ച്ചയ്ക്ക് കാരണക്കാരയ ജീവനക്കാര്‍ക്കായി ലാഭത്തിൽ (Profit) നിന്ന് 10 കോടി രൂപ മാറ്റിവച്ച് ഐടി കമ്പനി (IT Company). ചെന്നൈ ആസ്ഥാനമായുള്ള ഐഡിയാസ്2ഐടി (Ideas2IT) എന്ന കമ്പനിയാണ് ജീവനക്കാര്‍ക്കായി 100 കാറുകൾ വാങ്ങി സമ്മാനമായി നൽകിയത്. സ്ഥാപക ചെയര്‍മാൻ മുരളി വിവേകാനന്ദന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രി വിവേകാനന്ദൻ കാറുകൾ ജീവനക്കാര്‍ക്ക് കൈമാറി. 

ഈ കാറുകൾ സമ്മാനം നൽകുന്നത് ആദ്യ പടി മാത്രമാണ്. കമ്പനി ഭാവിയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്നും വിവേകാനന്ദൻ പറഞ്ഞു. തുടര്‍ച്ചയായ വളര്‍ച്ചയെ കണക്കിലെടുത്താണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. 2009 ൽ സ്ഥാപിച്ച കമ്പനിക്ക് കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് 56 ശതമാനത്തിന്റെ വള‍ര്‍ച്ചയാണ് ഉണ്ടായത്. വള‍ര്‍ച്ചയുടെ ഒരു വിഹിതമാണ് കമ്പനി ജീവനക്കാര്‍ക്ക് നൽകുന്നതെന്ന് ഗായത്രി പറഞ്ഞു. 12 ലക്ഷം രൂപ വരെ വിലയുള്ള കാറുകളാണ് ജീവനക്കാര്‍ക്ക് നൽകിയിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കൈവിടരുത്, ഡീസൽ തരണം'; ഒടുവിൽ ഇന്ത്യയോട് സഹായം തേടി ബംഗ്ലാദേശ്
എൽപിജി ഉത്പാദനം കൂട്ടുമെന്ന് റിലയൻസ്; 'വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു'