'തമിഴ്നാട് വിജിലൻസിന് ഓന്തിന്‍റെ സ്വഭാവം'; ഭരണം മാറുന്നതിനനുസരിച്ച് നിറം മാറുന്നുവെന്ന് ഹൈക്കോടതി

Published : Aug 31, 2023, 11:33 AM ISTUpdated : Aug 31, 2023, 12:06 PM IST
'തമിഴ്നാട് വിജിലൻസിന് ഓന്തിന്‍റെ  സ്വഭാവം'; ഭരണം മാറുന്നതിനനുസരിച്ച് നിറം മാറുന്നുവെന്ന്   ഹൈക്കോടതി

Synopsis

ഡിഎംകെ -എഐഡിഎംകെ ഭരണമാറ്റത്തിന് അനുസരിച്ച് വിജിലൻസ് നിലപാട് മാറുന്നത് സംശയകരം .പാർട്ടി ഏതെന്ന് ഹൈക്കോടതിക്ക് നോക്കേണ്ടതില്ല .ഒപിഎസ് കേസ് തുടക്കം മാത്രമെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിട്ടേഷ്.  

ചെന്നൈ: അനധികൃത സ്വത്തു സാമ്പാദന കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തെ വെറുതെവിട്ട ഉത്തരവിനെതിരായ പുനഃപരിശോധന നടപടിക്ക് മദ്രാസ് ഹൈക്കോടതി തുടക്കമിട്ടു. തമിഴ്നാട് വിജിലൻസിനു ഓന്തിന്‍റെ  സ്വഭാവമെന്ന് കോടതി വിമര്‍ശിച്ചു. ഭരണം മാറുന്നതിനനുസരിച്ച് നിറം മാറുന്നു. നിർഭാഗ്യവശാൽ പ്രത്യേക കോടതി ഒത്താശ ചെയുന്നു. നീതിന്യായവ്യവസ്ഥ ലജ്ജിക്കേണ്ട സാഹചര്യമാണുള്ളത്. പനീർസൽവത്തെ രക്ഷിക്കാൻ വിജിലൻസ് വഴിവിട്ട നീക്കങ്ങൾ നടത്തി. പാർട്ടി ഏതെന്ന് ഹൈക്കോടതിക്ക് നോക്കേണ്ടതില്ല. ഒപിഎസ് കേസ് തുടക്കം മാത്രം എന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.

 

പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് ഒപിഎസ് കേസിലാണ്. അനുമതി നൽകിയ അന്നത്തെ ചീഫ് ജസ്റ്റിസിനെ കുറിച്ച് ഒന്നും പറയുന്നില്ല എന്നും ജസ്റ്റിസ് വെങ്കിടേഷ് പറഞ്ഞു. ഒപിഎസിനും വിജിലൻസിനും കോടതി നോട്ടിസ് അയച്ചു. എംഎൽഎക്കും എംപിക്കും വേറെ നിയമം അനുവദിക്കില്ല. തൊലിപ്പുറത്തെ ചെറിയകുരു ആണോ അർബുദം ആണോ എന്ന് ഹൈക്കോടതി കണ്ടെത്തുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

വീർ സവർക്കർ അവാർഡ് സ്വീകരിക്കാത്തത് എന്തുകൊണ്ട്? കാരണം വിശദീകരിച്ച് ശശി തരൂർ; ഒന്നിലും വ്യക്തതയില്ലെന്ന് കുറിപ്പ്
ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി