ഭാര്യയെയും രണ്ട് ആൺ കുട്ടികളെയും കൊലപ്പെടുത്തി, സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് യുവാവ്‌; കാരണം കടക്കെണിയാകാമെന്ന് പൊലീസ്

Published : Oct 22, 2025, 06:22 PM IST
Police Jeep

Synopsis

35 വയസുകാരിയായ ഭാര്യയെയും 14 ഉം 11 ഉം വയസുള്ള രണ്ട് ആൺമക്കളെയും കൊലപ്പെടുത്തി സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് 45കാരൻ. സംഭവസ്ഥലത്ത് നിന്ന് കടബാധ്യതയെക്കുറിച്ച് പരാമ‍ർശിക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈ: 35 വയസുകാരിയായ ഭാര്യയെയും 14 ഉം 11 ഉം വയസുള്ള രണ്ട് ആൺമക്കളെയും കൊലപ്പെടുത്തി സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് 45കാരൻ. വലിയ കടബാധ്യതകൾ താങ്ങാൻ കഴിയാതെയാണ് ഇയാൾ കുടുംബത്തെയൊന്നാകെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. കടബാധ്യതകളുള്ളതായി പരാമ‌‌‌‍‌ർശിക്കുന്ന ആത്മഹത്യാക്കുറിപ്പ് തങ്ങൾക്ക് ലഭിച്ചതായും പൊലീസ് പറഞ്ഞു.

ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ മുഖത്ത് പ്ലാസ്റ്റിക് കവറുകൾ പൊതിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേ‍‌ർത്തു. മൃതദേഹങ്ങളിൽ മൽപ്പിടിത്തത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ഇവ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സേലം സ്വദേശികളായ കുടുംബം ചെന്നൈയിലാണ് താമസിച്ചിരുന്നത്. മൂന്ന് മാസം മുമ്പാണ് ഇഞ്ചമ്പാക്കത്തെ വീട്ടിലേക്ക് താമസം മാറിയതെന്നും പൊലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹിജാബ് ധരിച്ച സ്ത്രീ ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രിയാകുമെന്ന് ഒവൈസി, മറുപടിയുമായി ബിജെപി
ഇഡി vs തൃണമൂൽ, പോരാട്ടം സുപ്രീംകോടതിയിൽ, ഐ പാക്കിലെ റെയ്ഡ് മുഖ്യമന്ത്രി മമത തടസപ്പെടുത്തിയതിൽ സിബിഐ അന്വേഷണം വേണമെന്ന് ഇഡ‍ി, തടസഹർജിയുമായി തൃണമൂൽ