പ്രതിപക്ഷനേതാക്കളെ ചാക്കിട്ട് പിടിക്കുന്നു,കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിക്കുന്നു,ബിജെപിയുടേത് വളഞ്ഞ വഴി

Published : Feb 18, 2024, 11:39 AM IST
പ്രതിപക്ഷനേതാക്കളെ ചാക്കിട്ട് പിടിക്കുന്നു,കോണ്‍ഗ്രസ് അക്കൗണ്ട് മരവിപ്പിക്കുന്നു,ബിജെപിയുടേത് വളഞ്ഞ വഴി

Synopsis

കോൺഗ്രസുകാരെ ബി.ജെപിയിലേക്ക് ക്ഷണിച്ച് കൊണ്ട് ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പ് നേരിടാൻ ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം:

അക്കൗണ്ട് ഫ്രീസിംഗ്:പാർലമെൻറ് തെരെഞ്ഞെടുപ്പ് ജയിക്കാൻ ബി.ജെ.പി വളഞ്ഞ വഴികൾ സ്വീകരിക്കുന്നു രമേശ് ചെന്നിത്തല

കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് കൊണ്ട് ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന
തെരെഞ്ഞെപ്പ് നേരിടാൻ ആത്മശ്വാസമില്ലാത്തത് കൊണ്ട്

   രാജ്യത്തെ അഴിമതിക്കാർക്ക് ചേക്കേകൊറാൻ പറ്റിയ പാർട്ടിയായി ബിജെപി അധ:പതിച്ചു

തിരുവനന്തപുരം:പാർലമെന്‍റ്  തെരെഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി വളഞ്ഞ വഴികൾ സ്വീകരിക്കുന്നതിന് തെളിവാണ് പ്രതിപക്ഷ നേതാക്കളെ ചാക്കിട്ട് പിടിത്തവും അക്കൗണ്ട് ഫ്രീസിങ്ങുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.ഇതിനായി രാജ്യത്തെ ഭരണഘടനാ ഏജൻസികളെയാണ്  മോദിസർക്കാർ ഉപയോഗിക്കുന്നത്.  ഏറ്റവും ഒടുവിൽ ജയ്‌ഹിന്ദ്‌ ചാനലിന്‍റെ  അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരിക്കുന്നു. ചാനലിന്‍റെ  ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്താനാണ് ശ്രമം.
സ്വേച്ഛാധിപത്യത്തിന്‍റെ    ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്.എ.ഐ.സി.സി, യൂത്ത് കോൺഗ്രസ്‌ അകൗണ്ടുകൾ  മരവിപ്പിച്ചതിന് പിന്നാലെ ഉള്ള നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്.
 
കോൺഗ്രസുകാരെ ബി.ജെപിയിലേക്ക് ക്ഷണിച്ച് കൊണ്ട് ഒരു കേന്ദ്ര മന്ത്രി നടത്തിയ പ്രസ്താവന തെരെഞ്ഞെപ്പ് നേരിടാൻ ആത്മശ്വാസമില്ലാത്തത് കൊണ്ടാണ്.രാജ്യത്ത് പല സംസ്ഥാനത്ത് നിന്നും ബിജെപിയിലേക്ക് കോൺഗ്രസ് നേതാക്കൾ വരുന്നത് കാണുന്നില്ലേ എന്നാണ്  മന്ത്രി ചോദിച്ചത്. കോൺഗ്രസ് വിട്ട നേതാക്കൾ ഉള്‍പ്പടെ മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ എല്ലാം കേടികളുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്നവരാണെന്ന കാര്യം മന്ത്രി സൗകര്യപൂർവ്വം മറന്നിരിക്കുന്നു.   രാജ്യത്തെ കളങ്കിതർക്ക് എല്ലാം ചേക്കേറാൻ പറ്റിയ പാർട്ടിയായി ബിജെപി അധ:പതിച്ചു
 രാജ്യത്താകമാനം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് പാർട്ടി വളർത്താനുള്ള തരംതാണ അവസ്ഥയിൽ ബി.ജെ.പി എന്ന പാർട്ടി തരം താണിരിക്കുന്നു-ഇത് കൊണ്ടൊന്നും ഇന്ത്യയിലെ സാധാരക്കാരുടെയും കർഷകരുടെയും ജന രോക്ഷത്തിൽ നിന്നും രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങിനടന്ന മകനെ കൊലപ്പെടുത്തി, അച്ഛനും അമ്മയ്ക്കും ശിക്ഷ
കരൂർ ദുരന്തം: വിജയ് ചോദ്യം ചെയ്യലിന് ഇന്ന് സിബിഐക്ക് മുന്നിൽ, ദില്ലിയിലെത്തും