
റായ്പൂര്‍: ഛത്തീസ്ഗഡിൽ ഭാര്യ മുട്ടക്കറി ഉണ്ടാക്കി നൽകാത്തതിൽ ഭർത്താവ് ജീവനൊടുക്കി. ധംതാരി ജില്ലയിലെ സിഹാവ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ശങ്കര ഗ്രാമത്തില്‍ ആണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് ടികു റാം സെന്‍ എന്ന നാൽപ്പതു വയസുകാരൻ വീടിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ടിക്കു റാം ഭാര്യയോട് തനിക്ക് മുട്ടക്കറി ഉണ്ടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടു. കറിവെക്കാനുള്ള മുട്ടയുമായാണ് ടിക്കറാം വീട്ടിലെത്തിയത്. എന്നാൽ ഭാര്യ മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിക്കുകയായിരുന്നു.
"കരു ഭാത്' കഴിക്കുന്നതിനായി അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കാന്‍ പോവുകയാണെന്നും മുട്ടക്കറി ഉണ്ടാക്കാന്‍ പറ്റില്ലെന്നും ഭാര്യ ഭർത്താവിനോട് പറഞ്ഞു. ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ ആചരിക്കുന്ന തീജ് ഉത്സവത്തിന്റെ തലേദിവസം കരുഭാത്( പാവയ്ക്ക ഉപയോഗിച്ചുകൊണ്ടുകൊണ്ടുള്ള ഒരു വിഭവം) കഴിക്കും. ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസിനും സമൃദ്ധിക്കും വേണ്ടി അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണമാണിത്.
എന്നാൽ ഭാര്യയുടെ മറുപടി ടിക്കു റാം സെന്നിനെ വിഷമിച്ചു. ഇതോടെ ഇദ്ദേഹം വീട്ടില്‍ നിന്നും ഇറങ്ങിപോയി. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ടിക്കുറാമിനെ ഗ്രാമത്തിലെ ഒരു മരത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam