ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്നു, ചിദംബരത്തെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും

By Web TeamFirst Published Sep 19, 2019, 6:39 AM IST
Highlights

ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ് തീഹാര്‍ ജയിലിൽ കിടക്കുന്നതിന് പകരം എൻഫോഴ്സ്മെന്‍റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ആവശ്യം നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു.

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡി തീരുന്ന പി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 23ആം തീയതിയിലേക്ക് ദില്ലി ഹൈക്കോടതി മാറ്റിയിരിക്കുന്ന സാഹചര്യത്തിൽ അതുവരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വീടണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കും. 

ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ് തീഹാര്‍ ജയിലിൽ കിടക്കുന്നതിന് പകരം എൻഫോഴ്സ്മെന്‍റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ആവശ്യം നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുമില്ല

എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ചിദംബരം  നല്‍കിയ അപേക്ഷയില്‍ കോടതിയില്‍ വാദപ്രതിവാദം നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യംചെയ്യുകയാണെന്നും അവരെ ചോദ്യംചെയ്തതിന് ശേഷം മാത്രം ചിദംബരത്തെ കസ്റ്റഡിയില്‍ മതിയെന്നുമായിരുന്നു എന്‍ഫോഴ്‍സ്മെന്‍റ് കോടതിയില്‍ അറിയിച്ചത്. 

click me!