ജുഡീഷ്യറിയെ കൊവിഡ് ഗുരുതരമായി ബാധിച്ചു, ഇതുവരെ മരിച്ചത് 37 ജഡ്ജിമാർ: ചീഫ് ജസ്റ്റിസ്

By Web TeamFirst Published May 13, 2021, 4:34 PM IST
Highlights

വിചാരണ കോടതികളിലെ 2768 ജഡ്ജിമാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 106 ഹൈക്കോടതി ജഡ്ജിമാരും രോഗബാധിതരായി. 

ദില്ലി: കൊവിഡ് ജുഡീഷ്യറിയെയും ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ. കൊവിഡ് ബാധിച്ച് ഇതുവരെ 34 വിചാരണ കോടതി ജഡ്ജിമാരും 3 ഹൈക്കോടതി ജഡ്ജിമാരും മരിച്ചു. വിചാരണ കോടതികളിലെ 2768 ജഡ്ജിമാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 106 ഹൈക്കോടതി ജഡ്ജിമാരും രോഗബാധിതരായി. ആറ് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും രോഗം ബാധിച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി നടപടികൾ നിരീക്ഷിക്കുന്നതിനുള്ള ഓണ്‍ലൈൻ സംവിധാനം ഉദ്ഘാടനം ചെയ്യവെയാണ് ജഡ്ജിമാര്‍ക്കിടയിലെ കൊവിഡ് ബാധയെ കുറിച്ച് ചീഫ് ജസ്റ്റിസ് രമണ പറഞ്ഞത്.
 

click me!