മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജി വെച്ചു; സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്ന് ആവർത്തിച്ച് ബൊമ്മൈ

Published : May 13, 2023, 10:37 PM ISTUpdated : May 13, 2023, 10:42 PM IST
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജി വെച്ചു; സംഭവിച്ചത് എന്താണെന്ന് പരിശോധിക്കുമെന്ന് ആവർത്തിച്ച് ബൊമ്മൈ

Synopsis

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ബൊമ്മൈ ആവർത്തിക്കുകയായിരുന്നു. 

ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജി സമർപ്പിച്ചു. സംഭവിച്ചതെന്താണെന്ന് പരിശോധിക്കുമെന്നും ബൊമ്മൈ ആവർത്തിച്ചു. ഇന്ന് തെരഞ്ഞെടുപ്പ് ഫലം ബൊമ്മൈ നിരീക്ഷിച്ചത് ഹുബ്ബള്ളിയിലിരുന്നാണ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ബൊമ്മൈ ആവർത്തിക്കുകയായിരുന്നു. 

കർണാടകത്തിലെ ജനവിധിയെ സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. 2024 ൽ ബിജെപി അവസാനിക്കുന്നതിന്റെ തുടക്കമാണ് കർണാടകത്തിലെ ജനവിധിയെന്നും വരുന്ന തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് നൂറ് സീറ്റ് ലഭിക്കില്ലെന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ജനവിധിയെ അഭിനന്ദിക്കുന്നുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. ദക്ഷിണേന്ത്യയിൽ ബിജെപി അവസാനിച്ചെന്നും, വരുന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി തോൽക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. 

ഇന്ദിരയെ 'കൈ'പിടിച്ചുയർത്തി, സോണിയക്ക് താങ്ങായി, 'പുതിയ' രാഹുലിന് മോടിയേകി; കന്നട നാട്ടിലെ കോൺഗ്രസ് പെരുമ!

കർണാടക ജനവിധി പ്രതീക്ഷ നൽകുന്നതാണെന്നും, മറ്റ് സംസ്ഥാനങ്ങളും വർ​ഗീയ രാഷ്ട്രീയം തള്ളിക്കളയുമെന്നും മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പറഞ്ഞു. ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയിൽ താമര തണ്ടൊടിച്ച 'കൈ', സിദ്ദരാമയ്യ, ഡികെ, രാഹുൽ; മോദിയുടെ ആശംസ, പിണറായിയുടെ ജാഗ്രത: 10 വാ‍ർത്ത

 

PREV
click me!

Recommended Stories

സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ; വയോധികർക്കും മുതിർന്ന സ്ത്രീകൾക്കും ലോവർ ബർത്ത്, ബുക്കിങ് ഓപ്ഷൻ നൽകിയില്ലെങ്കിലും മുൻഗണന
'ഞാൻ എന്‍റെ വസ്ത്രങ്ങളെല്ലാം കൗണ്ടറിൽ ഊരിയെറിയും', എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് യാത്രക്കാരൻ; ദില്ലിയിൽ ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം